ഒപ്പം; പ്രിയദര്‍ശന്റെ തിരിച്ചുവരവ്; മോഹന്‍ലാലിന്റെയും!!

0

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഒപ്പം മികച്ച അഭിപ്രായമാണ് നേടുന്നത്. റിലീസ് ചെയ്ത തിയറ്ററുകളില്‍ നിന്നെല്ലാം പോസിറ്റീവ് റിവ്യുയാണ് മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ അദ്യമലയാളം പടത്തിന് ലഭിക്കുന്നത്.

അന്ധനായ ജയരാമനായാണ് മോഹന്‍ലാല്‍ ഒപ്പത്തില്‍ വേഷമിടുന്നത്. ലാലിന്റെ അനായാസമായ അഭിനയശൈലിയില്‍ ജയരാമന്‍ മികവുറ്റതായി. ബാലതാരം മീനാക്ഷി, സമുദ്രകനി, വിമലാരാമന്‍, അനുശ്രി, നെടുമുടി വേണു, മമ്മുക്കോയ, അര്‍ജ്ജുന്‍ നന്ദകുമാര്‍ തുടങ്ങിയവരെല്ലാം മികച്ച രീതിയില്‍ തങ്ങളുടെ കഥാപാത്രത്തെ അവതരിപ്പിച്ചു.

കാഴ്ച്ചശക്തിയില്ലെങ്കിലും അപാരമായ കേള്‍വി ശക്തിയും കാര്യങ്ങള്‍ അപഗ്രഥിക്കുവാനും കഴിവുളള വ്യക്തിയാണ് ജയരാമന്‍. ഒരു അപ്പാര്‍ട്ട്‌മെന്റിലെ ലിഫ്റ്റ് ഓപ്പറേറ്ററാണ് ഇയാള്‍. സമൂഹത്തിന്റെ ഉന്നതപദവിയില്‍ ജീവിക്കുന്ന നിരവധി വ്യക്തികള്‍ ജീവിക്കുന്ന ആ ഫ്‌ളാറ്റില്‍ ഒരു കൊലപാതകം നടക്കുന്നു.

കൊലനടക്കുന്നത് ജയരാമന് മുന്നിലായതിനാല്‍ സാഹചര്യ തെളിവുകള്‍ എതിരായി തിരിയുന്നു. തന്റെ നിരപരാധിത്വം തെളിയിക്കേണ്ട ഗതികേടില്‍ ജയരാമന്‍ അതിനായി ഇറങ്ങി തിരിക്കുന്നിടത്ത് ചിത്രം കൂടുതല്‍ സങ്കീര്‍ണതയിലേക്ക് നീങ്ങുന്നു. മികച്ച തിരക്കഥയും പ്രിയദര്‍ശന്റെ വര്‍ഷങ്ങളായുളള സംവിധാനപരിചയവും ഒപ്പത്തിനെ കൈപിടിച്ചു നടത്തിയിട്ടുണ്ട്.

Share.

Leave A Reply

Powered by Lee Info Solutions