പഠന നിലവാരത്തിനനുസരിച്ച്‌ വ്യത്യസ്ത യൂണിഫോം ; സ്കൂള്‍ നടപടി വിവാദത്തില്‍

0

മലപ്പുറം: ഒരേ ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് രണ്ടുതരം യൂണിഫോമുകള്‍ ഏര്‍പ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധം. മലപ്പുറം പാണ്ടിക്കാട് അല്‍ ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠന നിലവാരത്തിനു അനുസരിച്ച്‌ കുട്ടികള്‍ക്ക് രണ്ട് തരം യൂണിഫോം ഏര്‍പ്പെടുത്തിയത്.

പഠനത്തില്‍ മുന്‍പന്തിയിലുള്ള വിദ്യാര്‍ഥികള്‍ക്ക് വെള്ള യൂണിഫോമും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ചുവപ്പ് യൂണിഫോമുമാണ് നല്‍കിയിരിക്കുന്നത്. ഈ അധ്യയന വര്‍ഷം മുതലാണ് സ്കൂളില്‍ യൂണിഫോം പരിഷ്കരണം നടത്തിയത്.

യൂണിഫോമിലെ തരംതിരിവ് കുട്ടികളില്‍ മാനസിക സമ്മര്‍ദങ്ങള്‍ ഉണ്ടാക്കുമെന്ന ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് സംഭവം വിവാദമായത്.

Share.

Leave A Reply

Powered by Lee Info Solutions