ബോളിവുഡ് സിനിമ പത്മാവതിയുടെ റിലീസ് മാറ്റി

0

മുംബൈ: സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ബോളിവുഡ് ചിത്രം പത്മാവതിയുടെ റിലീസ് മാറ്റി. ഡിസംബര്‍ 1നായിരുന്നു റിലീസ് നിശ്ചയിച്ചിരുന്നത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

വടക്കേയിന്ത്യയില്‍ പലയിടത്തും രാജ്പുത് കര്‍ണി സേനയുടെ നേതൃത്വത്തില്‍ സിനിമയ്ക്കെതിരേ അക്രമവും പ്രതിഷേധവും നടന്നുകൊണ്ടിരിക്കുകയാണ്. ചരിത്രത്തെ വളച്ചൊടിക്കുന്നതാണ് സിനിമയെന്നാണ് ഇവരുടെ ആരോപണം. ചക്രവര്‍ത്തിയായ അലാവുദീന്‍ ഖില്‍ജിക്ക് കീഴടങ്ങാന്‍ തയാറാകാതിരുന്ന റാണി പത്മിനിയാണ് സിനിമയുടെ പ്രമേയം. ചിത്രം ചക്രവര്‍ത്തിയുടെയും റാണി പത്മിനിയുടെയും പ്രണയത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് ആരോപിച്ചാണ് ആക്രമണം.

ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങുമാണ് റാണി പത്മിനിയുടെയും അലാവുദീന്‍ ഖില്‍ജിയുടെയും വേഷങ്ങളില്‍ അഭിനയിക്കുന്നത്.

പത്മാവതി സിനിമയ്ക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാരും യു.പി സര്‍ക്കാരും കേന്ദ്രത്തിന് കത്തയച്ചിരുന്നു. ജനവികാരം കണക്കിലെടുത്ത് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കണമെന്നായിരുന്നു ആവശ്യം.

Share.

Leave A Reply

Powered by Lee Info Solutions