നിങ്ങള്‍ സ്ഥിരം വേദന സംഹാരികള്‍ കഴിക്കുന്നവരാണോ?എങ്കില്‍ സൂക്ഷിക്കുക

0

ചെറിയ വേദനകള്‍ക്ക് പോലും നമ്മള്‍ വേദന സംഹാരികളെ ആശ്രയിക്കുന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ്.വേണ്ടതിനും വേണ്ടാത്തതിനും ഡോക്ടറുടെ നിര്‍ദ്ദേശം പോലുമില്ലാതെ വേദന സംഹാരികള്‍ തിന്ന് വേദനയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. നമ്മളില്‍ പലരും.എന്നാല്‍ ഇതിന്റെ ദോഷവശങ്ങളെക്കുറിച്ച്‌ ആരും തന്നെ ചിന്തിക്കാറില്ല എന്നതാണ് വാസ്തവം.ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ അമിതമായി വേദന സംഹാരികള്‍ കഴിക്കുന്നത് കേള്‍വി ശക്തിയെ വരെ ബാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

അമേരിക്കയിലെ ബ്രിഗാം ആന്റ് വുമന്‍സ് ആശുപത്രിയിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് ഇതിനെക്കുറിച്ച്‌ പറയുന്നത്.കൂടുതലും സ്ത്രീകളിലാണ് വേദനസംഹാരികള്‍ കേള്‍വി തകരാറുണ്ടാക്കുകയെന്നാണ് പഠനത്തില്‍ പറയുന്നു.കാലങ്ങളായി വേദന സംഹാരികളില്‍ അഭയം പ്രാപിക്കുന്ന 48 നും 73 നും ഇടയില്‍ പ്രായമുള്ള 55000 സ്ത്രീകളിലാണ് പഠനം നടത്തിയത്.വേദന സംഹാരികള്‍ ഇടയ്ക്ക് കഴിക്കുന്നത് കൊണ്ട് തകരാറില്ല. എന്നാല്‍ തുടര്‍ച്ചയായ ആറ് വര്‍ഷം വേദന സംഹാരികള്‍ കഴിച്ചാല്‍ കേള്‍വി ശക്തിയില്‍ കാര്യമായ കുറവുണ്ടാകുമെന്ന് ഗവേഷകരുടെ നിഗമനം.

Share.

Leave A Reply

Powered by Lee Info Solutions