പാക് താരം ഷുഐബ് അക്തറിനെ പരിഹസിച്ച് യുവരാജ് സിങ്

0

പാകിസ്താന്റെ മുന്‍ ക്രിക്കറ്റ് താരം ഷുഐബ് അക്തറിന്റെ ട്വീറ്റിനെ പരിഹസിച്ച് ഇന്ത്യന്‍ താരം യുവരാജ് സിങ്ങ്. ആരാധകര്‍ക്ക് പ്രചോദനം നല്‍കി ഷുഐബ് അക്തര്‍ പങ്കുവെച്ച ട്വീറ്റിനെയാണ് യുവി ട്രോളിയത്. ഇതോടെ ആരാധകര്‍ രണ്ടു ഭാഗത്തായി അണിനിരക്കുകയും ചെയ്തു.

ലക്ഷ്യബോധമുള്ളവരാകാണെമെന്നും സ്വന്തം ലക്ഷ്യത്തെ കുറിച്ച് ഭയപ്പെടരുതെന്നുമായിരുന്നു അക്തറിന്റെ ട്വീറ്റ്. കഠിനാധ്വാനത്തിനും സ്വപ്‌നത്തിനും അവസാനമുണ്ടാകരുതെന്നും പാക് ബൗളര്‍ തന്റെ ട്വീറ്റില്‍ യുവാക്കളോട് പറയുന്നുണ്ട്.എന്നാല്‍ ഈ ട്വീറ്റിന് താഴെ അക്തറിനെ പരിഹസിച്ച് യുവി ട്വീറ്റ് ചെയ്യുകയായിരുന്നു. പറഞ്ഞതെല്ലാം ശരിയാണ്. പക്ഷേ നിങ്ങളുടെ തകരാറുകള്‍ പരിഹരിക്കാന്‍ നിങ്ങളെങ്ങോട്ടാണ് പോകുന്നത് എന്നായിരുന്നു യുവിയുടെ ചോദ്യം.

ഈ വര്‍ഷം ജൂണില്‍ വിന്‍ഡീസിനെതിരെ നടന്ന ഏകദിന പരമ്പരയിലാണ് യുവി അവസാനമായി ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത്. ഇനി നടക്കാനുള്ള ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമിലും യുവരാജില്ല. നിലവില്‍ 2019ലെ ഏകദിന ലോകകപ്പിനുള്ള ടീമില്‍ ഇടം പിടിക്കാനുള്ള പരിശീലനത്തിലാണ് യുവി.

Share.

Leave A Reply

Powered by Lee Info Solutions