പ​ല്ലേ​ക്ക​ലെ ടെ​സ്റ്റ്: ധ​വാ​ന് സെ​ഞ്ചു​റി,ഇന്ത്യയ്ക്ക് മികച്ച തുടക്കം മുതലാക്കാനായില്ല

0

കാന്‍ഡി: ശ്രീലങ്കയുമായുള്ള മൂന്നാം ടെസ്റ്റില്‍ ഓപ്പണര്‍മാരുടെ മികവില്‍ ഇന്ത്യ ശക്തമായ നിലയില്‍. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ള് ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ (119) സെഞ്ചുറിയുടേയും കെ.എല്‍. രാഹുലിന്‍റെ അര്‍ധസെഞ്ചുറിയുടേയും ബലത്തില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 329 റണ്‍സ് നേടി. 13 റണ്‍സുമായി വൃദ്ധിമാന്‍ സാഹയും ഒരു റണ്‍സുമായി ഹര്‍ദിക് പാണ്ഡ്യയുമാണ് ക്രീസില്‍.

ആദ്യ രണ്ടു ടെസ്റ്റിലെന്നതുപോലെ തുടക്കത്തിലെ തന്നെ സമ്പൂര്‍ണ ആധിപത്യം നേടിയ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ അനായാസമായാണ് റണ്‍ കൂട്ടിച്ചേര്‍ത്തത്. ആദ്യ വിക്കറ്റില്‍ ധവാനും രാഹുലും ചേര്‍ന്ന് 188 റണ്‍സിന്‍റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. രാഹുലാണ് ആദ്യം പുറത്തായത്. പിന്നാലെ ധവാനും മടങ്ങി. പുഷ്പകുമാരയായിരുന്നു ഇരുവരെയും മടക്കിയത്.

ഇതോടെ ശ്രീലങ്ക മെല്ലെ മത്സരത്തിലേക്ക് തിരിച്ചുവന്നു. പുജാരയെയും (8) രഹാനയേയും (17) ലങ്ക പെട്ടെന്ന് മടക്കി. ശക്തമായ നിലയില്‍നിന്ന് പെട്ടെന്ന് മൂക്കുകുത്തിയ ഇന്ത്യയെ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും (42) അശ്വിനുമാണ് (31) രക്ഷപെടുത്തിയത്. പുഷ്പകുമാര മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സന്ദാകന്‍ രണ്ടും ഫെര്‍ണാണ്ടോ ഒരു വിക്കറ്റും നേടി.

ആദ്യരണ്ടു ടെസ്റ്റുകളും വിജയിച്ച ഇന്ത്യ പരമ്ബര സ്വന്തമാക്കിയിരുന്നു. ഗോളില്‍ നടന്ന ടെസ്റ്റില്‍ 304 റണ്‍സിനും കൊളംബോയില്‍ ഇന്നിംഗ്സിനും 53 റണ്‍സി നുമാണ് ഇന്ത്യ ജയിച്ചത്. മൂന്നാമത്തെ ടെസ്റ്റ് കൂടി വിജയിച്ചാല്‍ അത് ചരിത്രമാകും.

Share.

Leave A Reply

Powered by Lee Info Solutions