രുചിയേറും പപ്പായ അച്ചാർ

0

വിവിധ തരത്തിലുള്ള അച്ചാറുകൾ നമുക്ക് പരിചയമുണ്ടെങ്കിലും പപ്പായ  അച്ചാർ പരീക്ഷിച്ചവർ വളരെ ചുരുക്കമായിരിക്കും. രുചിയിലും ഗുണത്തിലും പപ്പായ അച്ചാർ മുന്നിൽതന്നെയുണ്ട്. തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

പപ്പായ – ഒരു കഷണം(ചെറുതായി മുറിച്ചത്).
മുളക് പൊടി – 2 ടേബിൾ സ്പൂൺ
മഞ്ഞൾ – ഒരു നുള്ള്.
ഉലുവ വറുത്തു പൊടിച്ചത് – കാൽ ടീസ്പൂൺ.
കടുക് പൊടിച്ചത് – കാൽ ടീ സ്പൂൺ.
വിനാഗിരി , ഉപ്പ് –   ആവശ്യത്തിന് 

കായം – ഒരു നുള്ള്.
എണ്ണ ,കടുക്, കറിവേപ്പില(വറുക്കാൻ) – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചീനച്ചട്ടി ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുകും കറിവേപ്പില യും ഇട്ട്‌ അതിലേക്ക് പാപ്പായ അരിഞ്ഞതും മുളക് മഞ്ഞൾ ഉപ്പ്‌ എന്നിവയും ചേർത്ത് നന്നായി ഇളക്കി മൂന്ന് മിനിട്ടോളം അടച്ചു വേവാൻ വയ്ക്കണം.അത് കഴിഞ്ഞു ആവശ്യത്തിന് വിനാഗിരി ഒഴിച്ചു തിള വരുമ്പോൾ വാങ്ങി വച്ച് കടുക്‌ കായം ഉലുവ പൊടികൾ ചേർത്ത് ഇളക്കണം. പെട്ടന്ന് തയാറാക്കാൻ പറ്റുന്ന ഒരു അച്ചാർ ആണിത്.

Share.

Leave A Reply

Powered by Lee Info Solutions