പറയേണ്ട എന്ന് കരുതിയതാണ് പക്ഷേ സത്യം ആണെന്ന് തോന്നിയാല്‍ കൂടെ നില്‍ക്കും എന്ന് വിശ്വാസത്തോടെ;വൈറലായി അജു വര്‍ഗീസിന്റെ പോസ്റ്റ്

0

പറയേണ്ട എന്ന് കരുതിയതാണ് പക്ഷേ സത്യം ആണെന്ന് തോന്നിയാല്‍ കൂടെ നില്‍ക്കും എന്ന് വിശ്വാസത്തോടെ എന്ന് ആമുഖത്തോടെയാണ് അജുവിന്റെ കുറിപ്പ് ആരംഭിക്കുന്നത്.

നമ്മുടെ പൂര്‍വ്വീകരെ തമ്മില്‍ തെറ്റിക്കാന്‍ ഉപയോഗിച്ച ദിന്നിപ്പിച്ച് ഭരിക്കുക എന്ന് മാര്‍ഗം ഇന്നും പലരും നമ്മളില്‍ ഉപയോഗിക്കുകയാണ് അതിന് അന്നും ഇന്നും അവര്‍ കണ്ടെത്തിയ മൂര്‍ച്ചയുള്ള ആയുധം ആയിരുന്നു മതം. തിരിച്ചറിയാന്‍ വൈകുന്നുണ്ടോ നമ്മള്‍ അജു ചോദിക്കുന്നു.സ്‌കൂളുകളില്‍ നിന്ന് പഠിച്ച Divide and Rule എന്ന  ബാലപാഠങ്ങള്‍ മാത്രം ഓര്‍ത്താല്‍ മതിയെന്നും അജു ഓര്‍മ്മിപ്പിക്കുന്നു. ഇവന് കിട്ടിയത് പോരെ എന്ന് ടൈപ്പ് ചെയ്യാന്‍ വരുന്നതിനു മുന്നേ, ഒരു വട്ടം കൂടി വായിച്ചു നോക്കും എന്ന് സമാധാനിക്കുന്നു എന്നു പറഞ്ഞു കൊണ്ടാണ് അജുവിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പറയേണ്ട എന്ന് കരുതിയതാ, പക്ഷെ സത്യം ആണെന്ന് തോന്നിയാല്‍ കൂടെ നില്‍ക്കും എന്ന വിശ്വാസത്തോടെ…
നമ്മുടെ പൂര്‍വികന്മാരെ തമ്മില്‍ തെറ്റിക്കാന്‍ ഉപയോഗിച്ച അതെ മാര്‍ഗം ഇന്നും പലരും നമ്മളിലും ഉപയോഗിക്കുന്നു.
DIVIDE AND RULE -!
അതിനവര്‍ അന്നും ഇന്നും കണ്ടെത്തിയ ഏറ്റവും മൂര്‍ച്ചയുള്ള ആയുധം ആയിരുന്നു മതം.
തിരിച്ചറിയാന്‍ വൈകുന്നുണ്ടോ നമ്മള്‍? സ്‌കൂളുകളില്‍ നിന്ന് പഠിച്ച ബാലപാഠങ്ങള്‍ മാത്രം ഓര്‍ത്താല്‍ മതി.
United we STAND, Divided we FALL -!
(ഇവന് കിട്ടിയത് പോരെ എന്ന് ടൈപ്പ് ചെയ്യാന്‍ വരുന്നതിനു മുന്നേ, ഒരു വട്ടം കൂടി വായിച്ചു നോക്കും എന്ന് സമാധാനിക്കുന്നു)

Share.

Leave A Reply

Powered by Lee Info Solutions