പ​ട്ടി​ക​ജാ​തി വേ​ണ്ട, ഒ.​ബി.​സി​യാ​ക്ക​ണം

0

ന്യൂഡല്‍ഹി: ജാതി അധിക്ഷേപത്തിലും സമൂഹത്തിെന്‍റ പൊതുധാരയില്‍നിന്നുള്ള ഒറ്റപ്പെടലിലും നിന്ന് രക്ഷനേടി മറ്റു പിന്നാക്ക വിഭാഗ (ഒ.ബി.സി) പട്ടികയിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ എട്ട് പട്ടികജാതി വിഭാഗങ്ങള്‍ രംഗത്ത്. പല്ലന്‍, കുഡുംബന്‍, പന്നാടി, ദേവേന്ദ്രകുലന്താന്‍, കടയന്‍, കാലാടി, വാതിരിയന്‍ എന്നീ പട്ടികജാതി വിഭാഗത്തില്‍പെട്ടവരാണ് തങ്ങളെ ദേവേന്ദ്രകുല വെള്ളാളര്‍ എന്ന ഒറ്റ ജാതിയാക്കി പരിഗണിച്ച്‌ ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നത്.

പുതിയ തമിഴകം പാര്‍ട്ടി പ്രസിഡന്‍റും രണ്ടുതവണ തമിഴ്നാട് നിയമസഭാംഗവുമായിരുന്ന ഡോ. ഡി. കൃഷ്ണ സ്വാമിയുടെ നേതൃത്വത്തില്‍ ഇൗ ആവശ്യവുമായി എട്ട് ജാതികളിലും െപട്ടവര്‍ ഡല്‍ഹിയില്‍ എത്തി. ഇൗ വര്‍ഷം ഒക്ടോബര്‍ ആറിന് ചെന്നൈയില്‍ ‘ദേവേന്ദ്രകുല വെള്ളാളര്‍ സ്വത്വം തിരിച്ചുപിടിക്കുക’ എന്ന മുദ്രാവാക്യവുമായി ആഗോള സമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിമാരെ അടക്കം കണ്ട് സമ്മര്‍ദം ചെലുത്താന്‍ എത്തിയത്. കാലങ്ങളായി കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന തങ്ങള്‍ക്ക് ക്ഷേത്രങ്ങളില്‍ അടക്കം ബഹുമാനം ലഭിച്ചിരുന്നുവെന്ന് കൃഷ്ണസ്വാമി പറയുന്നു. എന്നാല്‍, ബ്രിട്ടീഷുകാരാണ് പട്ടികജാതിയില്‍ എട്ട് ഉപജാതികളെയും ഉള്‍പ്പെടുത്തിയത്.

പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതോടെ ദേവേന്ദ്രകുല വെള്ളാളര്‍ സമുദായത്തിന് സംസ്കാരവും പാരമ്ബര്യവും സ്വത്വവും നഷ്ടപ്പെട്ടു. പട്ടികജാതിക്കാര്‍ എന്ന് വിളിക്കുന്നത് ആത്മാഭിമാനത്തിന് നാണക്കേടായാണ് സമുദായത്തിലെ ചെറുപ്പക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും തോന്നുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നഗരങ്ങളില്‍ വാടകക്ക് താമസിക്കുന്ന ഇൗ ജാതികളില്‍ പെട്ടവര്‍ വീട് ലഭിക്കാന്‍ ജാതി മറച്ചുവെക്കേണ്ടിവരുന്നു. ഭരണഘടനയുടെ 341 (2) വകുപ്പ് പ്രകാരം പാര്‍ലമെന്‍റിന് ഒരു നിയമം പാസാക്കി തങ്ങളെ എസ്.സി പട്ടികയില്‍നിന്ന് ഒഴിവാക്കി മറ്റു പിന്നാക്ക ജാതി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. ബി.ജെ.പിയോടും നരേന്ദ്ര മോദിയോടും അനുകൂല നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് തങ്ങളുടേതെന്നും പുതിയ തമിഴകം പാര്‍ട്ടി അവകാശപ്പെടുന്നു.

Share.

Leave A Reply

Powered by Lee Info Solutions