ബന്ധു നിയമനത്തില്‍ പ്രതിചേര്‍ത്ത അഡീ. ചീഫ് സെക്രട്ടറി പോള്‍ ആന്റണി രാജിക്കത്ത് നല്‍കി

0

തിരുവനന്തപുരം: ഇ പി ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദത്തില്‍ പ്രതിചേര്‍ക്കപ്പെട്ട വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന് രാജിക്കത്ത് കൈമാറി.

പോള്‍ ആന്റണിയെ പ്രതിചേര്‍ത്തതിനെ തുടര്‍ന്ന് ഐഎഎസ് ഉദ്യോഗസ്ഥന്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം രാജിസന്നദ്ധത അറിയിച്ചത്.

തുടരാന്‍ താല്‍പ്പര്യമില്ലെന്ന് കാട്ടി കഴിഞ്ഞ ദിവസമാണു പോള്‍ ആന്റണി ചീഫ് സെക്രട്ടറിക്കു കത്തു നല്‍കിയത്. അതേസമയം, അന്തിമതീരുമാനം സര്‍ക്കാരാണ് എടുക്കേണ്ടതെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

പ്രതിയായതിനാല്‍ വ്യവസായ സെക്രട്ടറി സ്ഥാനത്തു തുടരുന്നതു ധാര്‍മികമായി ശരിയല്ലെന്നും താന്‍ തുടരണമോയെന്നു സര്‍ക്കാരാണു വ്യക്തമാക്കേണ്ടതെന്നുമാണ് പോള്‍ ആന്റണി കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Share.

Leave A Reply

Powered by Lee Info Solutions