ഫോട്ടോ ഷൂട്ടിന്റെ പേരില്‍ നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

0

ചതി, വഞ്ചന, തട്ടിപ്പ്, വെട്ടിപ്പ്, കൊല ഇതൊക്കെ ഏതു മേഖലയിലും ഇന്ന് സര്‍വ്വസാധാരണമാണ്. സിനിമാ മേഖലയില്‍ ഇതല്‍പ്പം കൂടുതലാണ്. ഏതൊരു മേഖലയിലും സ്ത്രീകള്‍ പലതരത്തിലുള്ള ചൂഷണത്തിന് വിധേയരാകുന്ന പോലെ സിനിമാ മേഖലയിലും നടിമാര്‍ പല തട്ടിപ്പുകള്‍ക്കും ഇരയാകാറുണ്ട്. ഇത്തരത്തില്‍ ഒടുവില്‍ തട്ടിപ്പിനിരയായിരിക്കുകയാണ് നടിയും മോഡലുമായ മറീന.

മോഡലിന്റെ പേരിലാണ് മറീന കബളിപ്പിക്കപ്പെട്ടത്. ഇല്ലാത്ത ഫോട്ടോ ഷൂട്ടിന്റെ പേരില്‍ നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു. ഒരു പ്രശസ്ത ജ്വൂലറിക്ക് വേണ്ടിയുള്ള ഫോട്ടോ ഷൂട്ടിന് വേണ്ടിയാണ് മറീനയെ ഒരാള്‍ വിളിക്കുന്നത്. സുഹൃത്തുക്കള്‍ വഴി വന്ന ഓഫര്‍ ആയതിനാല്‍ നടി സംശയമൊന്നുമില്ലാതെ ഫോട്ടോ ഷൂട്ടിന് സമ്മതിക്കുകയായിരുന്നു. അതൊടൊപ്പം വിളിച്ച ആളുടെ അവതരണവും വിശ്വസനീയമായിരുന്നതിനാല്‍ നടിക്ക് മറ്റൊന്നും ചിന്തിക്കാന്‍ തോന്നിയില്ല.

എന്നാല്‍ മറീന ആവശ്യപ്പെട്ടിട്ടും ഷൂട്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും വിളിച്ചയാള്‍ അറിയിച്ചിരുന്നില്ല. ഫോട്ടോ ഷൂട്ടിന്റെ ദിവസം അടുത്തിട്ടും ലൊക്കേഷന്‍ എവിടെയെന്ന് നടിയോട് പറയാന്‍ ഇയാള്‍ കൂട്ടാക്കിയില്ല. തങ്ങള്‍ ഇവന്റ് മാനേജ്‌മെന്റ് ടീമാണെന്നും മോഡലിംഗ് രംഗത്ത് അധികം പരിചയമില്ലെന്നും പറഞ്ഞ് നടിയെ വിശ്വസിപ്പിക്കുകയായിരുന്നു ഇക്കൂട്ടര്‍. ആദ്യമൊന്നും നടി ഇത് കാര്യമാക്കിയിരുന്നില്ല. ഫോട്ടോഷൂട്ട് ദിനം രാവിലെ മറീനയെ കൂട്ടിക്കൊണ്ടു പോകാമെന്നും ഷൂട്ടിംഗിനുള്ള മുഴുവന്‍ ടീമും കാത്തിരിക്കുന്ന സ്ഥലത്തേയ്ക്ക് ആദ്യം പോകാമെന്നും നടിയോട് പറഞ്ഞപ്പോള്‍ ലൊക്കേഷന്‍ എവിടെയാണെന്ന് പറഞ്ഞാല്‍ മതി താന്‍ ലൊക്കേഷനില്‍ എത്തിക്കൊള്ളാം എന്നായിരുന്നു മറീനയുടെ മറുപടി.

താന്‍ ലൊക്കേഷനില്‍ എത്തിക്കോള്ളാമെന്ന് നടി തീര്‍ത്തു പറഞ്ഞിട്ടും ലൊക്കേഷനെ കുറിച്ച് ഇയാള്‍ ഒന്നും പറയാന്‍ തയ്യാറായില്ല. സംശയം തോന്നിയ നടി ജ്വൂലറിയിലേയ്ക്ക് നേരിട്ട് വിളിച്ച് ഫോട്ടോഷൂട്ടിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ട കാര്യം നടി അറിയുന്നത്. തുടര്‍ന്ന് മറീന നടത്തിയ അന്വേഷണത്തിലാണ് ഫോട്ടോ ഷൂട്ട് കഥ കള്ളവും കെണിയുമായിരുന്നെന്ന് നടിക്ക് ബോധ്യമാകുന്നത്. തനിക്കുണ്ടായ അനുഭവം മറ്റൊരു നടിക്കും ഉണ്ടാകരുതെന്ന് പറയുന്നു. നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തന്റെ തീരുമാനമെന്നും നടി പറയുന്നു.

Share.

Leave A Reply

Powered by Lee Info Solutions