‘പ്ലാസ്റ്റിക്ക് ബാറ്റുപയോഗിക്കു… അങ്ങിനെയെങ്കില്‍ മരങ്ങള്‍ സംരക്ഷിക്കാം’; യുവരാജിന് എട്ടിന്റെ പണിയുമായി സോഷ്യല്‍ മീഡിയ

0

മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് പറഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെ വിമര്‍ശിച്ച്‌ സോഷ്യല്‍മീഡിയ. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വന്‍തോതില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നത് മലിനീകരണത്തിന് കാരണമാകുമെന്ന് യുവരാജ് പറഞ്ഞിരുന്നു. താരം തന്റെ ട്വീറ്ററിലൂടെയാണ് പ്രതികരിച്ചത്.

ഇത് അനാരോഗ്യകരമായ കാര്യമാണെന്നും വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ വരെ ബുദ്ധിമുട്ടാണെന്നും താരം പറഞ്ഞിരുന്നു. എന്നാല്‍ താരത്തിന്റെ ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട ആഹ്വാനത്തിന് നിരവധി വിമര്‍ശനങ്ങളാണ് കിട്ടിയത്.നിങ്ങള്‍ ബാറ്റുചെയ്യാനായി പ്ലാസ്റ്റിക് ബാറ്റുകള്‍ ഉപയോഗിക്കണം. കൂടുതല്‍ മരങ്ങള്‍ മുറിച്ച്‌ മാറ്റാന്‍ കഴിയില്ല’ എന്നായിരുന്നു ഒരാളുടെ ട്വീറ്റ്. നിങ്ങള്‍ക്ക് മലിനീകരണം ഇല്ലാതാക്കണമെന്നുണ്ടെങ്കില്‍ കാറുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തി സൈക്കിള്‍ തെരഞ്ഞെടുക്കണമെന്നായിരുന്നു താരത്തോട് മറ്റൊരാള്‍ പറഞ്ഞത്.
നിങ്ങള്‍ എപ്പോഴൊക്കെ പൊതുഗതാഗതം ഉപയോഗപ്പെടുത്തിയിട്ടുണ്ടോ സഹോദരാ?. നിങ്ങള്‍ ബിസിസിഐയോടും ഐസിസിയോടും മത്സരങ്ങള്‍ക്കിടയില്‍ പടക്കം പൊട്ടിക്കുന്നത് നിര്‍ത്തലാക്കാന്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടുണ്ടോ’യെന്നായിരുന്നു താരത്തിന് ലഭിച്ച മറ്റൊരു മറുപടി.

Share.

Leave A Reply

Powered by Lee Info Solutions