പോലീസ് കോണ്‍സ്റ്റബിള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു: വിവരമറിഞ്ഞ പിതാവിന് സംഭവിച്ചത്!!!

0

ലഖ്നൊ: പോലീസ് കോണ്‍സ്റ്റബിള്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചതറിഞ്ഞ പിതാവ് മരിച്ചു. ഉത്തര്‍പ്രദേശിലെ ബല്ലിയയയിലാണ് സംഭവം. 38 കാരനായ ധരംസിംഗാണ് 15 കാരിയെ പീഡിപ്പിച്ചതെന്ന് എസ്പി വിജയപാല്‍ സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. പെണ്‍കുട്ടി ബഹളം വെച്ചതോടെ സ്ഥലത്തെത്തിയ പോലീസ് കോണ്‍സ്റ്റബിളിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി പ്രത്യേകം സേനയെ നിയമിച്ച സാഹചര്യത്തില്‍ പോലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ യുപി ഊര്‍ജ്ജ മന്ത്രി ശ്രീകാന്ത് ശര്‍മ കുറ്റക്കാരനായ പോലീസ് ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 2017 ഏപ്രില്‍ വരെ സംസ്ഥാനത്ത് 1,266 പീഡനക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2016 ല്‍ ഇത് 1,030 ഉം, 2015ല്‍ ഇത് 849 ഉം ആയിരുന്നു.

മാര്‍ച്ചില്‍ ബിജെപി നേതാവ് യോഗി ആദിത്യനാഥ് അധികാരത്തിലേറിയതോടെ പൂവാലന്മാരെ കൈകാര്യം ചെയ്യുന്നതിനായി ആന്‍റി റോമിയോ സ്ക്വാഡ് പ്രവര്‍ത്തനമാരംഭിച്ചത്. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്ക് വേണ്ടിയായിരുന്നു യോഗി ആദിത്യനാഥ് ആന്‍റി റോമിയോ സ്ക്വാഡിന് രൂപം നല്‍കിയത്. എന്നാല്‍ ആന്‍റി റോമിയോ സ്ക്വാഡ് വ്യാജ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

Share.

Leave A Reply

Powered by Lee Info Solutions