രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ആദായനികുതി ഇളവ് സുപ്രീംകോടതി ശരിവച്ചു

0

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ആദായനികുതി ഇളവ് സുപ്രീംകോടതി ശരിവച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നല്‍കുന്ന നികുതി ഇളവ് നിയമവിരുദ്ധമോ ഭരണഘടനാ വിരുദ്ധമോ അല്ലെന്ന് വ്യക്തമാക്കിയാണ് നികുതി ഇളവ് ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിയത്.

പഴയ 500, 1000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന രാഷട്രീയ പാര്‍ട്ടികളെ വരുമാന നികുതിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ പേരിലുള്ള അക്കൗണ്ടുകള്‍ക്കു മാത്രമാണ് ഇതു ബാധകം. 1961ലെ വരുമാന നികുതി ചട്ടത്തിന്റെ 13എ വകുപ്പ് രാഷട്രീയ പാര്‍ട്ടികളുടെ വരുമാനത്തെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 വ്യക്തികളുടെ പേരിലാണ് ഇതെങ്കില്‍ ഇളവു ബാധകമാകില്ല. ബാങ്കുകളില്‍ കണക്കില്‍പെടാത്ത പണം സൂക്ഷിച്ചാല്‍ സാധാരണക്കാര്‍ക്ക് വന്‍ പിഴ ഇടാക്കുമ്പോഴാണ് രാഷട്രീയ പാര്‍ട്ടികള്‍ക്ക് ഈ തലോടലെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
Share.

Leave A Reply

Powered by Lee Info Solutions