കങ്കണയേക്കാളും ബന്ധം പോപ്പിനോട് : ഹൃത്വിക്കിന്റെ ട്വീറ്റ് വിവാദത്തിൽ

0

images (1)മാധ്യമങ്ങൾ ആരോപിക്കുന്ന സ്ത്രീകളേക്കാൾ തനിക്ക് ബന്ധമുണ്ടാവാൻ സാധ്യത മാർപാപ്പയുമായാണെന്ന ഹൃത്വിക്കിന്റെ ട്വീറ്റാണ് വിവാദത്തിൽ പെട്ടിരിക്കുന്നത്.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മുൻ വൈസ് ചെയർമാനും ഇന്ത്യൻ ക്രിസ്റ്റ്യൻ വോയ്‌സ് പ്രസിഡന്റുമായ എബ്രഹാം മത്തായിയാണ് ഹൃത്വിക്കിനെതിരെ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. തങ്ങളുടെ മതമേലധ്യക്ഷനെക്കുറിച്ച് ഹൃത്വിക് നടത്തിയ പരാമർശം ക്രിസ്ത്യൻ സമൂഹത്തിന്റെ വികാരങ്ങൾ വ്രണപ്പെടുത്തിയതായാണ് ആരോപണം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295 എ വകുപ്പ് പ്രകാരമാണ് ഹൃത്വിക്കിനെതിരായ നോട്ടീസ്. ജനുവരി 28ന് നടത്തിയ ട്വീറ്റിൽ പോപ്പിനെക്കുറിച്ച് അനുചിതമായ പരാമർശമാണ് ഹൃത്വിക് നടത്തിയതെന്ന് പരാതിയിൽ പറയുന്നു. ഹൃത്വിക്കുമായുള്ള കങ്കണ റണൗത്തിന്റെ കോടതി കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന അഭിഭാഷകൻ റിസ്വാൻ സിദ്ദിഖ് തന്നെയാണ് എബ്രഹാം മത്തായിക്ക് വേണ്ടിയും നോട്ടീസ് അയച്ചിരിക്കുന്നത്.

‘ഏതൊരാളുമായും ബന്ധം പുലർത്തുന്നതിനുള്ള അവകാശം ഹൃതിക്കിനുണ്ട്. പക്ഷേ അതിലേക്കൊന്നും പോപ്പിനെ വലിച്ചിഴക്കാനുള്ള അവകാശം അദ്ദേഹത്തിനില്ല. ഇത് തീർത്തും നിർഭാഗ്യകരമാണ്. പോപ്പ് ഒരു സ്വവർഗാനുരാഗിയാണെന്ന് ആ ട്വീറ്റ് വായിച്ചാൽ തോന്നും. നിരുപാധികമായി മാപ്പ് പറയണമെന്ന് ഞാൻ ഹൃത്വിക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിങ്ക്‌വില്ല എന്ന എന്റർടെയ്ൻമെന്റ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കങ്കണ തന്നെ ഉദ്ദേശിച്ച് നടത്തിയ പരാമർശത്തെ തുടർന്നാണ് ഹൃത്വിക് പ്രസ്തുത ട്വീറ്റ് നടത്തിയത്.

Share.

Leave A Reply

Powered by Lee Info Solutions