പ്രണവിനൊപ്പം താരപുത്രി!!! ആ സെല്‍ഫിക്ക് പിന്നില്‍???

0

സിനിമാ ലോകത്തെ സൗഹൃദങ്ങളുടെ പട്ടിക എടുത്താല്‍ അതില്‍ പ്രഥമ സ്ഥാനം മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന് തന്നെ. സിനിമയില്‍ മാത്രമല്ല പുറത്തും അത് അവര്‍ കാത്ത് സൂക്ഷിക്കുന്നുണ്ട്. ഇരുവരും ബാല്യകാല സുഹൃത്തുക്കളാണ്. അപ്പന്മാരുടെ അതേ പാത പിന്തുടരുകയാണ് ഇരുവരുടേയും മക്കളും. പ്രിയദര്‍ശന്റേയും ലിസിയുടേയും മകള്‍ കല്യാണിയും മോഹന്‍ലാലിന്റെ മകന്‍ പ്രണവുമാണത്. പൊതുവേ ക്യാമറയ്ക്ക് മുന്നില്‍ അധികം വരാത്ത പ്രണവും കല്യാണിയും ഒന്നിച്ചുള്ള സെല്‍ഫി ഇപ്പോള്‍ വൈറലാകുകയാണ്.

ഇരുവരുടേയും അച്ഛന്മാര്‍ തമ്മിലുള്ള അതേ സൗഹൃദ പാത തന്നെയാണോ ഇരുവരും പിന്തുടരുന്നത് എന്നാതാണ് ഉയര്‍ന്നു വരുന്ന ഒരു ചോദ്യം. പ്രിയദര്‍ശന്റെ മക്കളായ കല്യാണിയും സിദ്ധാര്‍ത്ഥും മോഹന്‍ലാലിന്റെ മക്കളായ പ്രണവും വിസ്മയയും ചെറുപ്പം മുതലേ അടുത്ത സുഹൃത്തുക്കളാണ്.ജിത്തു ജോസഫ് ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റത്തിന് ഒരുങ്ങുന്ന പ്രണവിന്റെ നായികയാണ് കല്യാണി എന്നും സംസാരമുണ്ട്. കല്യാണി സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യം പ്രകടപ്പിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു.

താരപുത്രനും താരപുത്രിയും തമ്മിലുള്ള സെല്‍ഫി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ചിത്രം. ബാലതാരമായി സിനിമയില്‍ അരങ്ങേറിയ പ്രണവ് പിന്നീട് ഏറെ കാലത്തെ ഇടവേളയക്ക് ശേഷം സിനിമയിലേക്ക് എത്തിയത് പാപനാശം എന്ന സിനിമയില്‍ ജിത്തു ജോസഫിന്റെ സഹസംവിധായകനായിട്ടായിരുന്നു. നായകനായി അരങ്ങേറാന്‍ ഒരുങ്ങുന്നതും ജിത്തു ജോസഫ് ചിത്രത്തിലൂടെ തന്നെ.

Share.

Leave A Reply

Powered by Lee Info Solutions