പ്രീ​യ​ര്‍ ലീ​ഗി​ന് സ്വ​പ്ന​ത്തു​ട​ക്കം; ഗോ​ള്‍ മ​ഴ​യ്ക്കൊ​ടു​വി​ല്‍ ആഴ്‌സണലിന് വിജയത്തുടക്കം

0

ലണ്ടന്‍: ഇംഗ്ലീഷ് പ്രീയര്‍ ലീഗ് പുതു സീസണിന് ഇതിലും മികച്ചൊരു തുടക്കം സ്വപ്നങ്ങളില്‍ മാത്രമായിരിക്കും. അത്രയ്ക്കും കട്ട ത്രില്ലറായിരുന്നു ഉദ്ഘാടന മത്സരം. ലീസ്റ്റര്‍ സിറ്റി മൂന്നു ഗോള്‍ അടിച്ചപ്പോള്‍ നാലടിച്ച്‌ ആഴ്സണല്‍ ആദ്യ വിജയം സ്വന്തമാക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ 2-3 ന് പിന്നിലായിരുന്ന ആഴ്സണല്‍ അവസാന 10 മിനിറ്റില്‍ രണ്ടു ഗോള്‍ എതിര്‍പോസ്റ്റില്‍ നിക്ഷേപിച്ച്‌ വിജയം പിടിച്ചെടുക്കുകയായിരുന്നു.

കളി ചൂടുപിടിക്കുന്നതിന് മുമ്ബ് തന്നെ ആഴ്സണലായിരുന്നു ഗോളടി തുടങ്ങിവച്ചത്. രണ്ടാം മിനിറ്റില്‍ ബോക്സിലേക്ക് തലപ്പാകത്തിലെത്തിയ പന്തിനെ അലക്സാന്‍ഡ്രെ ലകാസെറ്റെ തലകൊണ്ട് ചെത്തിവിട്ട് വലയിലാക്കി. മൂന്നു മിനിറ്റുകള്‍ക്കുള്ളില്‍ ലീസ്റ്റര്‍ കടംവീട്ടി. തലകൊണ്ടുള്ള ഗോളിന് തലകൊണ്ടുള്ള മറുപടി. ഒകാസാക്കിയാണ് ലീസ്റ്ററിന് സമനില നല്‍കിയത്. 29 മിനിറ്റില്‍ സൂപ്പര്‍ താരം ജാമി വാര്‍ഡി ലീസ്റ്ററിന്‍റെ ലീഡ് രണ്ടായി ഉയര്‍ത്തി. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ വാര്‍ഡിയുടെ ഗോളിന് ആഴ്സണല്‍ മറുപടി നല്‍കി. വെല്‍ബെക്കായിരുന്നു ആഴ്സണലിന്‍റെ മാനംകാത്തത്.

ആദ്യ പകുതിയില്‍ തുല്യതയില്‍ പിരിഞ്ഞത് രണ്ടാം പകുതിയിലെ പൊരിഞ്ഞ പോരിനായിരുന്നു. വാര്‍ഡി തന്നെ അടുത്ത വെടിയും പൊട്ടിച്ചു. 56 ാം മിനിറ്റില്‍ ലീസ്റ്ററിന് ലീഡ്. കളി 80 മിനിറ്റ് കടക്കുവോളം ലീസ്റ്ററായിരുന്നു മുന്നില്‍. എന്നാല്‍ അവസാനത്തെ ഏഴു മിനിറ്റകള്‍ എല്ലാം കീഴ്മേല്‍മറിച്ചു. 83 ാം മിനിറ്റില്‍ റാംസിയുടെ സമനില ഗോള്‍. 85 ാം മിനിറ്റില്‍ ജിറോദിന്‍റെ വിജയഗോള്‍. അവസാന വിസില്‍ മുഴങ്ങുമ്ബോള്‍ ആഴ്സണല്‍ വിജയികള്‍.

Share.

Leave A Reply

Powered by Lee Info Solutions