ഓരോ വ്യക്തിയുടെയും അക്കൗണ്ടിലേക്ക് 5000 രൂപ വീതം!!!  മോദി ജനുവരി 2ന് വീണ്ടും ഞെട്ടിക്കും!!!

3

ന്യൂഡല്‍ഹി: അമ്പത് ദിവസം മുമ്പ് ഇന്ത്യയെ ഒന്നാകെ ഞെട്ടിച്ച മോദി വീണ്ടും എത്തുന്നു. മറ്റൊരു വമ്പന്‍ പ്രഖ്യാപനം ജനുവരി 2ന് ലക്‌നൗവിലുണ്ടാകുമെന്ന് ദേശീയദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് പ്രതിസന്ധി പരിഹരിക്കുവാന്‍ മോദി ആവശ്യപ്പെട്ട സമയപരിധി അവസാനിക്കുന്ന സാഹചര്യത്തിലാണ് വമ്പന്‍ പ്രഖ്യാപനത്തിന് ഒരുങ്ങുന്നത്. ഡിസംബര്‍ 30വരെ നോട്ട് പ്രതിസന്ധി സഹിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. നോട്ട് പിന്‍വലിക്കല്‍ മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കുവാന്‍ ഉതകുന്ന പ്രഖ്യാപനമാണ് കാത്തിരിക്കുന്നതെന്ന് ചിലര്‍ പറയുന്നു. രാജ്യത്തെ പൗരന്മാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 5000 രൂപ വീതം കേന്ദ്രസര്‍ക്കാര്‍ നിക്ഷേപിക്കുമെന്നും ആ പ്രഖ്യാപനമാണ് മോദി നടത്തുവാന്‍ പോകുന്നതെന്നും മറ്റ് ചിലര്‍ വെളിപ്പെടുത്തി. ഇതില്‍ എത്രമാത്രം സത്യമുണ്ടെന്ന് അറിയണമെങ്കില്‍ ജനുവരി 2വരെ കാത്തിരിക്കണം.

Share.

3 Comments

Leave A Reply

Powered by Lee Info Solutions