പൃഥ്വിരാജിന്റെ സമ്മര്‍ദ്ദത്തില്‍ മമ്മൂട്ടി കൈക്കൊണ്ട തീരുമാനമോ അമ്മയിൽ നിന്നും ദിലീപിനെ പുറത്താക്കിയത്??വെളിപ്പെടിത്തലുമായി കലാഭവന്‍ ഷാജോണ്‍

0

കൊച്ചി: താര സംഘടനയായ ‘അമ്മ’യില്‍നിന്നു ദീലീപിനെ പുറത്താക്കിയത് മമ്മൂട്ടിയാണെന്ന തരത്തിലുള്ള ഗണേഷിന്റെ പ്രചരണത്തിന് മറുപടിയുമായി കലാഭവന്‍ ഷാജോണ്‍.

കൂട്ടായ തീരുമാനത്തിലൂടെയാണ് ദിലീപിനെ പുറത്താക്കിയതെന്ന് ഷാജോണ്‍ പറഞ്ഞു. പൃഥ്വിരാജിന്റെ സമ്മര്‍ദ്ദത്തില്‍ മമ്മൂട്ടി കൈക്കൊണ്ട തീരുമാനമാണ് അതെന്നായിരുന്നു ഗണേഷ് കുമാര്‍ പറഞ്ഞിരുന്നത്.മുഴുവന്‍ പേരുടെയും അഭിപ്രായം ആരാഞ്ഞിരുന്നു, താനടക്കം തീരുമാനത്തെ പിന്തുണച്ചു. ഇപ്പോള്‍ തീരുമാനം തെറ്റിയെന്നു സംശയിക്കുന്നതായും ദിലീപിനെ പുറത്താക്കിയതു പുനരാലോചിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഷാജോണ്‍ പറഞ്ഞു.

വിമന്‍ ഇന്‍ കലക്ടീവ് സംഘടനയുടെ പ്രവര്‍ത്തനം സിനിമയിലെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാകണമെന്നും ഷാജോണ്‍ ആവശ്യപ്പെട്ടു. ചുരുക്കം ചില പേരുകളിലേക്കു സംഘടന ഒതുങ്ങരുത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെ എല്ലാ സ്ത്രീകള്‍ക്കും അതില്‍ ഇടം നല്‍കണമെന്നും ഷാജോണ്‍ പറഞ്ഞു.

Share.

Leave A Reply

Powered by Lee Info Solutions