മയാനദി കവിത പോലെ മനോഹരനമെന്നു പ്രിയദര്‍ശന്‍

0

ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി മികച്ച അഭിപ്രായങ്ങളുമായി മുന്നേറുകയാണ്. മലയാള സിനിമാ പ്രേക്ഷകരും താരങ്ങളുമടക്കം സിനിമ കണ്ടിറങ്ങിയവരൊക്കെയും സിനിമയെക്കുറിച്ച് വിവരിക്കാന്‍ വാക്കുകളില്ല…അത്രയ്ക്കും മനോഹരമാണ് സിനിമയെന്നായിരുന്നു അഭിപ്രായപ്പെട്ടത്.

തന്റെ പുതിയ ചിത്രം മായാനദി ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദിയറിയിച്ച്‌ സംവിധായകന്‍ ആഷിഖ് അബുവും രംഗത്തെത്തിയിരുന്നു. ‘ സിനിമയേക്കാള്‍ മനോഹരമായ കുറിപ്പുകള്‍ക്ക് നന്ദിയും കെട്ടിപ്പിടുത്തങ്ങളും’ എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

എന്നാല്‍ മായാനദിയെ പ്രശംസിച്ച് മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സംവിധായകന്‍ പ്രിയദര്‍ശനും രംഗത്തു വന്നിരിക്കുകയാണ്. മായാനദി ഒരു സിനിമയാണെന്ന് തോന്നുന്നില്ലെന്നും കവിത പോലെ മനോഹരമാണ് ഈ സിനിമയെന്നുമായിരുന്നു പ്രിയദര്‍ശന്റെ വാക്കുകള്‍.

ടൊവിനോ തോമസ്, ഐശ്വര്യ എന്നിവര്‍ അഭിനയിച്ച ഈ സിനിമ കാണുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു സംഭവത്തോടൊപ്പം നമ്മളും യാത്ര ചെയ്യുന്നതായാണ് തോന്നുക എന്നും പ്രിയദര്‍ശന്‍ പറയുന്നു. ശ്യാം പുഷ്‌കറിന്റെ സംഭാഷണങ്ങള്‍ സ്വാഭാവികമായി തോന്നി. മലയാള സിനിമ ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ഛായാഗ്രഹണമാണ് ചിത്രത്തിലേതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
മായാനദിയെ പ്രശംസിച്ചു കൊണ്ടുള്ള പ്രിയദര്‍ശന്റെ വീഡിയോ ആഷിഖ് അബു തന്നെയാണ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

Share.

Leave A Reply

Powered by Lee Info Solutions