മൂത്രശങ്ക തീര്‍ക്കാന്‍ രാഹുൽ ഓടിക്കയറിയത് ലേഡീസ് ടൊയ്ലറ്റില്‍ ഗുജറാത്തിലെ യാത്രയ്ക്കിടെയുള്ള സംഭവം ആഘോഷിച്ച്‌ സോഷ്യല്‍ മീഡിയ!!

0

അഹമ്മദാബാദ്: ഗുജറാത്തില്‍ സന്ദര്‍ശനം നടത്തുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി അബദ്ധത്തില്‍ സ്ത്രീകളുടെ ശൗചാലയത്തില്‍ കയറി. കഴിഞ്ഞ ദിവസം ഉദ്ദേപുര്‍ ജില്ലയിലെ ഛോട്ടയിലാണ് സംഭവം നടന്നത്.ഗുജറാത്തിയില്‍ എഴുതിയത് വായിക്കാനറിയാതെയാണ് രാഹുലിന് അബദ്ധം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. നവസര്‍ജന്‍ യാത്രയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ രാഹുല്‍ഗാന്ധി കണ്ണില്‍പെട്ട ഒരു ശൗചാലയത്തിന് അരികിലേക്ക് നീങ്ങുകയായിരുന്നു.

അബദ്ധം മനസിലാക്കിയ കൂടെയുള്ളവര്‍ തടയാന്‍ ശ്രമിക്കുമ്ബോഴേക്കും അദ്ദേഹം ഉള്ളില്‍ കയറിയിരുന്നു. ശൗചാലയത്തെ കുറിച്ച്‌ എന്തെങ്കിലും പറയുമെന്ന് ഉദ്ദേശിച്ച്‌ പുറത്ത് കാത്തിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വന്തം അനുഭവം വിശദീകരിച്ച്‌ കൊടുക്കേണ്ടിയും വന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്.പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത്ഷായെയും അഴിമതിയുടെ പേരില്‍ രൂക്ഷമായ വിമര്‍ശനം നടത്തുന്ന രാഹുലിന് അബദ്ധം പറ്റിയതോടെ ഇത് ബിജെപി അണികള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളിനായി ഉപയോഗിക്കുകയും ചെയ്തു.

Share.

Leave A Reply

Powered by Lee Info Solutions