രാജധാനി കൂട്ടക്കൊല പ്രതികള്‍ക്ക് 17 വര്ഷം കഠിന തടവും ഇരട്ട ജീവ പരന്ത്യവും

0

അടിമാലി ടൌണിലെ രാജധാനി ലോഡ്ജ് നടത്തിപ്പ്കാരനായ കുഞ്ഞുമുഹമ്മദ്, ഭാര്യ ആയിഷ, ആയിഷയുടെ അമ്മ നാച്ചി എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് വിധി. പതിനേഴു വർഷം കഠിന തടവിനു പുറമേ ഇരട്ട ജീവപര്യന്തവുമാണ് ശിക്ഷ.

കർണ്ണാടക സ്വദേശികളായ രാഘവേന്ദ്ര,  രാജേഷ് ഗൗഡ,  മഞ്ജുനാഥ് എന്നിവരെയാണ് ശിക്ഷിച്ചത്.  2015 ഫെബ്രുവരി 12ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.

കര്‍ണാടകത്തിലേയ്ക്ക് കടന്ന പ്രതികളെ ഡിവൈഎസ്പി പ്രഭുല്ല ചന്ദ്രന്‍റെയും സിഐ സജി മാർക്കോസിന്‍റെയും നേതൃത്വത്തിലുളള പോലീസ് സംഘത്തിന്‍റെ പിഴവുകള്‍ ഇല്ലാത്ത അന്വേഷണമാണ് കുടുക്കിയത്. മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ ഉൾപ്പെടെയുള്ള തൊണ്ടിമുതലുകൾ പ്രതികളിൽ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.

Share.

Leave A Reply

Powered by Lee Info Solutions