രജനീകാന്തിന്റെ തലയില്‍ ഒന്നുമില്ലെന്ന് മാര്‍ക്കണ്ഡേയ കട്ജു

0

മുംബൈ: അമിതാഭ് ബച്ചനെപ്പോലെ രജനീകാന്തിന്റെ തലയിലും ഒന്നുമില്ലെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. എനിക്ക് ദക്ഷിണേന്ത്യക്കാരെക്കുറിച്ച്‌ വലിയ മതിപ്പാണ് ഉള്ളത്. എന്നാല്‍ സിനിമാ താരങ്ങളോടുള്ള അവരുടെ വിചിത്രമായ ആരാധനയെക്കുറിച്ച്‌ എനിക്ക് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്.

“ഇപ്പോള്‍ പല ദക്ഷിണേന്ത്യക്കാരും രജനിയുടെ ആരാധനയില്‍ ഭ്രാന്തുപിടിച്ചപോലെയാണ്. ചിലര്‍ അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രിയാകണമെന്നും ആഗ്രഹിക്കുന്നു.”- കട്ജു പറഞ്ഞു.

രജനീകാന്തിന് എന്ത് മികവാണുള്ളത് ? ദാരിദ്ര്യം, തൊഴിലില്ലായ്മ, പോഷകാഹാരക്കുറവ്, ആരോഗ്യപരിചരണം, കൃഷിക്കാരുടെ പ്രശ്നങ്ങള്‍ എന്നിങ്ങനെ എന്തിനെങ്കിലും പരിഹാരം കാണാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടോ. ഒന്നും ഇല്ലെന്നാണ് ഞന്‍ കരുതുന്നത്. പിന്നെ എന്തിനാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ ഇറങ്ങമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Share.

Leave A Reply

Powered by Lee Info Solutions