രാത്രിയാത്ര: ഡി.സി.പി മെറിന്‍ ജോസഫിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

0

കോഴിക്കോട് നഗരത്തില്‍ രാത്രിയാത്ര നടത്തിയ ഡി.സി.പി മെരിന്‍ ജോസഫിനെക്കുറിച്ചുള്ള വാര്‍ത്ത ഇന്നല പത്രങ്ങള്‍ പ്രസിദ്ധീകിച്ചിരുന്നു. ഇതിനെതിരെയാണ് സോഷ്യല്‍മീഡിയയില്‍ കടുത്ത വിമര്‍ശനം ഉയരുന്നത്. സുരക്ഷയെക്കുറിച്ച് മനസിലാക്കാന്‍ ഇറങ്ങിയ മെറിന്റെ വാര്‍ത്ത ചിത്രങ്ങള്‍ സഹിതം വന്നപ്പോള്‍ തന്നെ അതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ക്യാമറ പേഴ്‌സണും ഉള്‍പ്പെടെ ഇത്തരത്തില്‍ പരിശോധനക്കിറങ്ങിയതിനാല്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകും എന്നാണ് പ്രധാന വിമര്‍ശനം. തന്റെ അനുഭവത്തില്‍ പൊലീസുകാരുടെ സ്ത്രീകളോടുള്ള ഇടപെടലിനെ വെള്ളപൂശുന്നതും കടുത്ത ഭാഷയില്‍ വിമര്‍ശിക്കപ്പെടുകയാണ്.

അമൃത ഉമേഷ് : പ്രിയ കോഴിക്കോട് ഡിസിപി, നിങ്ങൾക്കിത് പ്രിവിലേജുകളുടെ ബലത്തിലുള്ള പരീക്ഷണ നടത്തമായിരിക്കാം. പക്ഷെ എനിക്കിത് ഞാൻ ആഗ്രഹിക്കുന്ന സ്വാതന്ത്യമാണ്. ഏതു നിരത്തിലൂടെയും ഏതു സമയത്തും ആരുടെയും സംരക്ഷണമില്ലാതെ, പേടിക്കാതെ നടക്കാൻ ആഗ്രഹിക്കുന്നു. എന്റെ ജീവിതത്തിലൂടെ ഞാനത് സ്വായത്തമാക്കാനുള്ള ശ്രമത്തിലായിരുന്നു. പക്ഷെ നിങ്ങളുടെ സഹപ്രവർത്തകർ…

നിങ്ങളെ അറിയാത്ത ഒരു പൊലീസുകാരും കേരളത്തിലുണ്ടെന്ന് ഞാൻ കരുതുന്നില്ല. എന്നിട്ടും നിങ്ങളുടെ ആ നാടകീയതയിൽ എനിക്ക് വിശ്വാസമില്ല. ഒറ്റയ്ക്ക് രാത്രി നഗരം ചുറ്റിയ വർത്ത വായിച്ചു. അതുപോലുള്ളൊരു നഗരമാണ് ഞാൻ സ്വപ്നം കാണുന്നതും.

ബ്രോ, ഞാൻ എന്റെ ഏറ്റവും അത്യാവശ്യത്തിന് വേണ്ടിയാണു കലൂർ ബസ് സ്റ്റാൻഡിലേക്ക് നടന്നത്, എന്റെ വീട്ടിലേക്കു പോവാൻ. അവിടെ വെച്ച് നിങ്ങടെ പോലീസുകാർ തടഞ്ഞുവെച്ചത്. അതുകൊണ്ടാണ് എന്റെ വീട്ടിലേക്ക് എത്താനാവത്തത്. എന്റെ എല്ലാ പൗരാവകാശങ്ങളും ലംഘിച്ചു, എന്നെത്തേടി വന്ന എന്റെ സുഹൃത്തിനെ ക്രൂരമായി മർദ്ദിച്ച്, ഞങ്ങളെ ലോക്കപ്പിൽ അടച്ചു, മാനിസികവും ശാരീരികവും ആയി ഉപദ്രവിച്ച് നിങ്ങളുടെ സഹപ്രവർത്തർ നേടിയ ആനന്ദമുണ്ടല്ലോ… അത് ഞങ്ങളുടെ ജീവിതത്തെ എത്രത്തോളം ബാധിച്ചിട്ടുണ്ടന്ന നിങ്ങൾക്ക് അറിയുമോ?

അച്ഛനും അമ്മയും അനിയത്തിയും കൂട്ടുകാരും ഉള്ള എന്റെ സ്വതന്ത്ര സഞ്ചാര സ്വാതന്ത്ര്യമാണ് നിങ്ങളുടെ സഹപ്രവർത്തകർ ഇല്ലാണ്ടാക്കിയത്. എന്നെ ജാതിപ്പേരു വിളിച്ചു അധിക്ഷേപിച്ചത്, എന്റെ ആൺ സുഹൃത്തും ഞാനും തമ്മിലുള്ള സംഭാഷണം നിങ്ങടെ സഹപ്രവർത്തകർക്ക് ***** കുത്തിയുള്ള നടത്തമായത് എങ്ങനെയാണ്?

എന്റെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റത്തെ എങ്ങനെ നിങ്ങൾ ന്യായികരിക്കും. അപ്പനാണേ സത്യം, ഇനിയും ഇതുവഴി ഇത്തരം ആനകളെയും മേച്ചു വന്നാ… അടിച്ചോടിക്കും എന്നു പറയാനേ എനിക്ക് ഇപ്പോ തോന്നുന്നുള്ളു…

പ്രതീഷ് രമ : നാട്ടിൽ നന്മ പുലരുന്നുണ്ടോയെന്ന് അറിയാൻ കുലീന രാജാക്കന്മർ വേഷം മാറി നടന്ന കഥ ഒരുപാട് കഥ വായിച്ചിട്ടുണ്ട് ബാലരമയിലും മറ്റും.
ഡി സി പിയായിട്ടും രണ്ട് വനിതാ പൊലീസുകാരുടെ അകമ്പടിയോടെ കോഴിക്കോട് നഗരം ചുറ്റി സ്ത്രീകൾക്കിവിടം സേഫ് ആണെന്ന് പ്രഖ്യാപിച്ച അവരുടെ ധൈര്യത്തെ അഭിനനിക്കാതെ വയ്യ.

ബാഹുബലിയിൽ ബാഹുബലി വേഷം മാറി നടന്നതുപോലെ കോഴിക്കോട് ഡിസിപിയുടെ പിആർ സ്റ്റോറി വായിച്ചപ്പോൾ തുടങ്ങിയ സംശയമാണ്.

ഡിസിപി വേഷം മാറി നടന്നിട്ടും തിരിച്ചറിയാത്ത പൊലീസുകാരെ എന്തു വിളിക്കണം. ഇവന്മാരെങ്ങനെ വേഷം മാറി നടക്കുന്ന കള്ളന്മാരെ പിടിക്കും. കാര്യക്ഷമമല്ലാത്താ ആ മക്കുണൻമാരെ പിരിച്ചുവിടുകയെങ്കിലും ചെയ്യണമെന്നാണ് എന്റെ അഭിപ്രായം.

സിവിൽ ഡ്രസ്സിൽ രാത്രി നഗരത്തിൽ ഇറങ്ങിയ മെറിൻ ജോസഫ് ഐ.പി.എസ്സ് നോട് പെട്രോളിങ്ങ് പോലീസുകാർ ചോദിച്ചത് (അവരെ തിരിച്ചറിയാതെ) : “ഫ്ളാറ്റിലേക്കാണോ മാഡം, എന്തെങ്കിലും സഹായം വേണോ”

എത്ര മാന്യരും കർമ്മധീരരുമാണ് പോലീസുകാർ എന്ന് ‘മെറിൻ സാക്ഷ്യപ്പെടുത്തുന്നു’

മെറിൻ പറയുന്ന, തന്റെ തിരിച്ചറിയപ്പെടാത്ത രാത്രി യാത്രയിലും തിരിച്ചറിയപ്പെട്ട ചിലതുണ്ട്.
അത് മെറിന്റെ വാക്കുകളിൽ തന്നെ വ്യക്തവുമാണ്.
അവർ പോകുന്നത് ഫ്ളാറ്റിലേക്കാകാമെന്നും, അവർ Madom എന്ന സംബോധനക്ക് അർഹയാണെന്നും പോലീസ് തിരിച്ചറിഞ്ഞു (ഊഹിച്ചു/കരുതി/മനസ്സിലാക്കി)

ഈ കൽപിതമായ അടയാളങ്ങൾ തന്നെയാണ് മാഡം കാലങ്ങളായുള്ള വേട്ടകളുടെ ആധാരം.
വർഗ്ഗ-വംശ പ്രതിഫലനങ്ങൾ ഓരോ വ്യക്തിയിലും ഉള്ളടങ്ങിയിരിക്കുന്നു.
നടത്തവും ഉടലും ഉടുതുണിയും ഭാഷയും.. പിന്നെയും പിന്നെയുമുള്ള അനേകം സൂക്ഷ്മാംശങ്ങളും.’ എന്നാണ് വേറൊരാളുടെ കമന്റ്‌.

Share.

Leave A Reply

Powered by Lee Info Solutions