ക്ലൈമാക്സില്‍ ‘സുനാമി’; പ്രാതാപ് പോത്തന്‍ അഞ്ജലി മെനോന്‍റെ തിരക്കഥ ഉപേക്ഷിച്ചതിന്‍റെ യഥാര്‍ത്ഥ കാരണം പുറത്ത്

0

പ്രതാപ് പോത്തന്‍ ഇരുപത് വര്‍ഷത്തിനു ശേഷം സംവിധാനം ചെയ്യാന്‍ പോകുന്നു എന്നും, അതിനു അഞ്ജലി മേനോന്‍ തിരക്കഥാ രചന നിര്‍വഹിക്കുന്നു എന്നും വാര്‍ത്തകള്‍ വന്നിരുന്നു. ദുല്‍ക്കര്‍ സല്‍മാന്‍ നായകനായി. ലവ് ഇന്‍ അന്‍ജെന്ഗോ എന്ന പേരിലാണ് ഈ സിനിമ പുറത്തിറങ്ങാന്‍ ഇരുന്നത്.

എന്നാല്‍ തിരക്കഥ മോശം ആണെന്നും ഈ സിനിമയില്‍ നിന്നും താന്‍ പിന്മാറുക ആണെന്നും പ്രതാപ് പോത്തന്‍ പറഞ്ഞിരുന്നു. വെറുതെ ഒരു തിരക്കഥ ഉണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല എന്നും, ഇത് കാരണം മറ്റു സിനിമകളും ഏകദേശം ഒരു വര്‍ഷവും നഷ്ടമായി എന്നാണ് പ്രാതാപ് പോത്തന്‍ ആ സമയത്ത് പ്രതികരിച്ചത്. അതേ സമയം ഇതിനോട് പ്രതികരിച്ചു സംഭവത്തെ കൂടുതല്‍ മഹത്വവത്കരിക്കാന്‍ താത്പര്യം ഇല്ല എന്നാണു അഞ്ജലി മേനോന്‍ പറഞ്ഞത്.

ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ പ്രകാരം തിരക്കഥ ഏകദേശം അവസാനിക്കുന്നത് കമലഹാസന്‍റെ ദശാവതാരം പോലെ ആയി ക്ലൈമാക്സില്‍ സുനാമി അടിച്ചു അകെ പ്രശ്നം ആവുന്നത് ആയിട്ടാണ്.

ഒരു ലവ് സ്റ്റോറി പറഞ്ഞു കൊണ്ട് അതിലേക്കു സുനാമി എല്ലാം ഏച്ചുകെട്ടി സിനിമ ആക്കുന്നത് ലോജിക്കിന് നിരക്കുന്നത് അല്ലെന്നും , പ്രധാനമായും മലയാളി പ്രേക്ഷകര്‍ ഇങ്ങനെ ഒക്കെ സിനിമ വന്നാല്‍ എടുത്തവരെ കണ്ടം വഴി ഓടിക്കും എന്ന് പ്രതാപ് പോത്തന് അറിവ് ഉള്ളതിനാലും ആണ് പ്രാധാനമായും സിനിമ ഉപേക്ഷിക്കപെട്ടത് എന്നാണ് വാര്‍ത്തകള്‍.

ദുല്‍ക്കര്‍ സല്‍മാനു ഇതേ കുറിച്ച് അറിവ് ഉണ്ടായിരുന്നതായി പ്രതികരണം ഒന്നും വന്നിട്ടില്ല.

Share.

Leave A Reply

Powered by Lee Info Solutions