ക്രിസ്തുമസ് സ്പെഷ്യൽ താറാവ് റോസ്റ്റ്

0

താറാവ് വിഭവങ്ങളുടെ രുചിയറിഞ്ഞവർ ഒരിക്കലും ആഘോഷങ്ങളിൽ നിന്നും അവയെ മാറ്റി നിർത്താറില്ല. ഈ ക്രിസ്തുമസും സ്പെഷ്യൽ താറാവ് റോസ്റ്റിനൊപ്പം ആഘോഷിക്കാം.

ചേരുവകള്‍

താറാവിറച്ചി – അരക്കിലോ(മുറിച്ച് വൃത്തിയാക്കിയത്)

സവാള നീളത്തില്‍ അരിഞ്ഞത് – രണ്ടെണ്ണം

ഇഞ്ചി അരിഞ്ഞത് – ഒരു ടേബിള്‍ സ്പൂണ്‍

വെളുത്തുള്ളി – ആറ് എണ്ണം

മല്ലിപ്പൊടി – 3 സ്പൂണ്‍

മുളകുപൊടി – ഒരു സ്പൂണ്‍

കുരുമുളകു പൊടി, മഞ്ഞള്‍ പൊടി – അര സ്പൂണ്‍

മീറ്റ് മസാല – ഒരു സ്പൂണ്‍

ചെറിയ ഉള്ളി അരിഞ്ഞത് – ആറെണ്ണം

പച്ചമുളക്‌ – രണ്ടെണ്ണം

തേങ്ങാക്കൊത്ത്, ഉപ്പ്, കറിവേപ്പില, വെളിച്ചെണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഇഞ്ചി, വെളുത്തുള്ളി, മല്ലിപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, മീറ്റ് മസാല, പകുതി ചെറിയ ഉള്ളി എന്നിവ ചേര്‍ത്ത് നല്ലപോലെ അരയ്ക്കുക. ഇതില്‍ പകുതിയും ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് താറാവിറച്ചിയില്‍ പുരട്ടി വയ്ക്കുക. അര മണിക്കൂര്‍ ഇരുന്നാല്‍ മസാല നല്ലപോലെ ഇറച്ചിയില്‍ പിടിച്ചു കിട്ടും. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി ഇറച്ചിക്കഷണങ്ങള്‍ ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തുകോരുക. ഈ എണ്ണയിലേക്ക് സവാള അരിഞ്ഞതും വെളുത്തുള്ളിയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. സവാള ബ്രൗണ്‍ നിറമാകുമ്പോള്‍ അരച്ചു വച്ചിരിക്കുന്ന പേസ്റ്റിന്റെ ബാക്കിയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ഒരു കപ്പ് വെള്ളവും ചേര്‍ക്കാം. പിന്നീട് താറാവിറച്ചി ഇതിലേക്കു ചേര്‍ത്ത് അടച്ചുവച്ച് നല്ലപോലെ വേവിക്കുക. ഗ്രേവി കഷ്ണങ്ങളില്‍ പിടിച്ച് വെള്ളം നല്ലപോലെ വറ്റിക്കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. അല്‍പം നെയ്യ് മറ്റൊരു പാത്രത്തില്‍ ചൂടാക്കി അതിലേക്ക് ചെറിയ ഉള്ളി അരിഞ്ഞതും നാളികേരക്കഷ്ണങ്ങള്‍ കൊത്തിയിട്ടതും കരിവേപ്പിലയും വറുത്ത് ചേര്‍ക്കാം.

Share.

Leave A Reply

Powered by Lee Info Solutions