ദീപാവലിയിൽ മാരുതിക്ക് റെക്കോര്‍ഡ് വില്‍പന

0

ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിര്‍മാതാക്കളായ മാരുതിക്ക് വില്‍പനയില്‍ റെക്കോര്‍ഡ്. ദീപാവലിയുടെ ആദ്യ ദിവസം 30,000 വാഹനങ്ങള്‍ വിറ്റഴിച്ചതായി മാരുതി അറിയിച്ചു.
ഒരു മാസം കൊണ്ട് മറ്റ് കാര്‍ നിര്‍മാതാക്കള്‍ക്ക് കഴിയാത്ത നേട്ടമാണ് മാരുതി ധന്‍തേരസ് നേടിയത്.

ഉത്തരേന്ത്യക്കാരുടെ വിശ്വാസമനുസരിച്ച്‌ പുതിയ സാധനങ്ങള്‍ വാങ്ങുന്നതിന് അനുയോജ്യമായ ദിവസമായാണ് ധന്‍തേരസ്. ഉത്സവകാലത്തോടനുബന്ധിച്ച്‌ മാരുതി അവതരിപ്പിച്ച ഡിസ്കൗണ്ടുകളും ആനുകൂല്യങ്ങളും വില്‍പനയില്‍ നേട്ടത്തിന് കാരണമായി.

 വിറ്റാര ബ്രസ, ബലേനോ എന്നീ മോഡലുകളാണ് ഏറ്റവും അധികം വില്‍പന നടന്നത്. ഇവയുടെ ബുക്കിംഗില്‍ അനുഭവപ്പെട്ട തിരക്കിനെത്തുടര്‍ന്ന് കാറുകളുടെ വെയ്റ്റിംഗ് പിരിയഡ് വര്‍ധിപ്പിച്ചിരുന്നു.
Share.

Leave A Reply

Powered by Lee Info Solutions