രോഹിത് ശര്‍മ വിരാട് കൊഹ്‌ലിയെക്കാള്‍ കേമനെന്ന് സന്ദീപ് പാട്ടീല്‍

0

ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ സൂപ്പര്‍താരം വിരാട് കോഹ്‌ലിയേക്കാള്‍ കേമനാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്ക്രറ്റ് താരം സന്ദീപ് പാട്ടീല്‍. കോഹ്‌ലിയുടെ അഭാവത്തില്‍ രോഹിതിനു കീഴില്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ടി-20 പരമ്പരകള്‍ ഇന്ത്യ സ്വന്തമാക്കിയതിനു പിന്നാലെയാണ് സന്ദീപ് പാട്ടിലിന്റെ പരാമര്‍ശം.

‘ കോഹ്‌ലിയുടെ ആരാധകര്‍ക്ക് ഞാന്‍ പറയുന്നത് ഇഷ്ടപ്പെടില്ലെന്നെനിക്കറിയാം. പക്ഷെ നിലവില്‍ രോഹിതാണ് മികച്ച ബാറ്റ്‌സ്മാന്‍.’

ടെസ്റ്റ് ക്രിക്കറ്റില്‍ വിരാടിന്റെ പ്രകടനം മികച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ രോഹിതാണ് മികച്ച ബാറ്റ്‌സ്മാനെന്നാണ് സന്ദീപ് പാട്ടീലിന്റെ പക്ഷം.

വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇരുവരും മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ലങ്കയ്‌ക്കെതിരായ ഏകദിന, ടി-20 പരമ്പരകളില്‍ രോഹിത് ആയിരുന്നു ടീമിനെ നയിച്ചിരുന്നത്. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും ടി-20 യില്‍ സെഞ്ച്വറിയും താരം നേടിയിരുന്നു.

Share.

Leave A Reply

Powered by Lee Info Solutions