ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് ആശംസകളുമായി മാസ്റ്റർ ബ്ലാസ്റ്റർ

0

മുംബൈ: ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ ലോകകപ്പിനിറങ്ങുന്ന ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് ആശംസകളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ടീം അംഗങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചത്.

മത്സരങ്ങള്‍ ആസ്വദിച്ച് കളിക്കാനാകട്ടെയെന്നും ലക്ഷ്യം നേടാനാകട്ടെയന്നും ആശംസിച്ച സച്ചിന്‍ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടാനുള്ളതാണെന്നും കൂട്ടിച്ചേര്‍ത്തു.

ആശംസകളറിയിച്ചുള്ള വീഡിയോയും സച്ചിന്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിന് മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകുമെന്ന് വീഡിയോ സന്ദേശത്തില്‍ പറഞ്ഞ സച്ചിന്‍ ആതിഥേയ മികവിലും നമ്മള്‍ മുന്നിലാണെന്ന് തെളിയിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.

Share.

Leave A Reply

Powered by Lee Info Solutions