മാസ്റ്റർ ബ്ലാസ്റ്റർ സച്ചിന്റെ ജീവിതം സിനിമയാകുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0

sa‘സച്ചിൻഎ ബില്യൺ ഡ്രീസ്’ (സച്ചിൻഒരു നൂറ് കോടി സ്വപ്‌നങ്ങൾ) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. മുംബൈ ആസ്ഥാനമായ നിർമ്മാണ കമ്പനി 200 നോട്ട് ഔട്ടും കേരളത്തിൽ നിന്നുള്ള കാർണിവൽ മോഷൻ പിക്‌ചേഴ്‌സും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.

സച്ചിന്റെ ക്രിക്കറ്റ് ജീവിതത്തെയും വ്യക്തിജീവിതത്തെയും സൂക്ഷ്മമായി നോക്കിക്കാണുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സ്‌പോർട്‌സ് ഫിലിംസിലൂടെ പ്രശസ്തനായ ബ്രിട്ടീഷ് ഫിലിം മേക്കർ ജെയിംസ് എർസ്‌കിൻ ആണ്. വൺ നൈറ്റ് ഇൻ ടൂറിൻ, ബാറ്റിൽ ഓഫ് ദി സെക്‌സസ് തുടങ്ങിയവ എർസ്‌കിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്.

കഴിഞ്ഞ വർഷം തന്നെ ആരംഭിച്ച ചിത്രീകരണം ഇപ്പോഴും തുടരുകയാണ്. സച്ചിൻ സച്ചിനായിത്തന്നെ ചിത്രത്തിലെത്തും. സിനിമയിൽ ഉപയോഗിക്കേണ്ട പഴയ ക്രിക്കറ്റ് മത്സരങ്ങളുടെ വീഡിയോ ഫൂട്ടേജുകൾക്കായി ഇന്ത്യയിലും പുറത്തുമുള്ള ക്രിക്കറ്റ് ബോർഡുകളെ നിർമ്മാതാക്കൾ സമീപിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ടീസർ 14ന് പുറത്തെത്തും.

Share.

Leave A Reply

Powered by Lee Info Solutions