സൈറ വസീമിന് നേര്‍ക്ക് വിമാനത്തില്‍ ഉണ്ടായ പീഡനശ്രമത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

0

ന്യൂഡല്‍ഹി: ബോളിവുഡ് നടി സൈറ വസീമിന് നേര്‍ക്ക് വിമാനത്തില്‍ ഉണ്ടായ പീഡനശ്രമത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഒരു സ്ത്രീക്കെതിരെ പീഡനശ്രമം നടക്കുമ്ബോള്‍ അതിനെ തടയിടാന്‍ എയര്‍ വിസ്താര ജീവനക്കാരെ പരിശീലിപ്പിച്ചില്ല. ഇതിന് എയര്‍ വിസ്താരെക്കതിരെ നോട്ടീസ് അയക്കുകയാണെന്നും ദേശീയ വനിതാ കമീഷന്‍ ആക്ടിങ് ചെയര്‍പേഴ്സണ്‍ രേഖ ശര്‍മ പറഞ്ഞു.

ഇത്തരം വിഷയങ്ങള്‍ വെച്ചുപുലര്‍ത്തില്ലെന്നാണ് നിലപാടെങ്കില്‍ എന്തുകൊണ്ടാണ് എയര്‍ വിസ്താര പ്രതിയുടെ പേര് വെളിപ്പെടുത്താത്തത്. പേര് വെളിപ്പെടുത്തുന്നത് പ്രധാനമാണ്. സംഭവം അറിയിച്ചിട്ടും ജീവനക്കാര്‍ സഹായിച്ചില്ലെന്നത് ഞെട്ടിപ്പിക്കുന്നതാണ്. എന്തു സഹായത്തിനും തങ്ങള്‍ സൈറയോടൊപ്പം എപ്പോഴുമുണ്ടെന്നും രേഖ ശര്‍മ വ്യക്തമാക്കി.

അതിനിടെ, ഡല്‍ഹി വനിതാ കമീഷന്‍ സ്വാതി മലിവാളും എയര്‍ വിസ്താരക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. പ്രതിയുടെ പേരുവിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.

കഴിഞ്ഞ ദിവസം രാത്രിയാണ് ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ എയര്‍ വിസ്താരയുടെ വിമാനത്തില്‍ വെച്ച്‌ അപമാനിക്കപ്പെട്ടുവെന്ന് ബോളിവുഡ് നടി സൈറ വസീം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിക്കുകയായിരുന്നു. വിമാനത്തിലെ വെളിച്ചക്കുറവ് മുതലെടുത്ത് പിറകിലെസീറ്റിലിരുന്നയാള്‍ കാലുകൊണ്ട് ദേഹത്ത് ഉരസിയെന്നും കുറേ സമയം ഇത് തുടര്‍ന്നുവെന്നും വിമാന ജീവനക്കാരോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരും സഹായിച്ചില്ലെന്നും പരാതിപ്പെട്ടിരുന്നു. സൈറയുടെ പരാതി പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

അതിനിടെ സംഭവത്തില്‍ എയര്‍ വിസ്താര സൈറയോട് ഖേദപ്രകടനം നടത്തി. വിമാനം ലാന്‍ഡിങ്ങിനിടെ അനങ്ങാന്‍ പാടില്ലാത്തതിനാലാണ് സഹായിക്കാന്‍ സാധിക്കാതിരുന്നതെന്ന് അധികൃതര്‍ വിശദീകരണം നല്‍കിയിരുന്നു.

Share.

Leave A Reply

Powered by Lee Info Solutions