‘സുഡാനി ഫ്രം നൈജീരിയ’യിലെ 19-കാരൻ നായകൻ സാമുവൽ അബിയോള ചില്ലറക്കാരനല്ല; ഡിസ്‌നി സീരിസിലെ നടൻ! ഹിന്ദിയും അറിയാം

0

ഈ ആറടി പോക്കകാരനായ 19-കാരൻ നൈജീരിയയിലെ ലാഗോസിൽ നിന്നാണ്. ഡിസ്‌നി പ്രൊഡക്ഷൻസ് ആഫ്രിക്കയിൽ പ്രക്ഷേപണം ചെയ്ത ‘ഡെസ്പ്പറേറ്റ് ഹൌസ്-വൈഫിലെ’  കഥാപാത്രം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സൗബിനാപ്പം പ്രധാന താരമായി അഭിനയിക്കുന്ന സാമുവല്‍ അബിയോള റോബിന്‍സണ്‍. മലപ്പുറത്ത് സെവന്‍സ് കളിക്കാനെത്തുന്ന ‘സുഡാനി’യായാണ്  വേഷമിടുന്നത്.
14725675_535513516644176_9029470878786231383_n

സ്വയം ഒരു ഇമോഷണൽ അഭിനേതാവായി വിലയിരുത്തുന്ന സാമുവൽ , അത്തരമുള്ള കഥാപത്രങ്ങൾ തന്നിലെ അഭിനേതാവിനെ കൂടുതൽ പുറത്തേക്ക് കൊണ്ട് വരും എന്നു വിശ്വസിക്കുന്നു
20992845_681586168703576_8636689588005854872_n

സാമുവലിന്റെ ആദ്യത്തെ അന്താരാഷ്ട്ര സിനിമയാണ് സുഡാനി ഫ്രം നൈജീരിയ. പാവ്ലോ കൊയ്‌ലോ യുടെ ആരാധകൻ ആയ സാമുവലി ന്റെ ഇഷ്ട പുസ്തകങ്ങളിൽ ഒന്നാണ് ‘ആൽക്കെമിസ്ഡ്’.

22729143_706483369547189_1030207008547928442_n

തന്റെ വിദ്യാഭാസത്തിനു സ്‌കൂൾ പഠനം ഒരു തടസ്സമാണെന്നു വിശ്വസിക്കുന്ന സാമുവൽ സ്വയം വളർന്നു വന്ന ഒരു കലാകാരനാണ് . പുതിയ ഭാഷകൾ പഠിക്കുന്നതിൽ ഹരം കണ്ടെത്തുന്ന സാമുവൽ 46 അക്ഷരങ്ങൾ ഉള്ള ഹിന്ദി പഠിക്കാൻ താൻ ഇച്ചിരി ഒന്നുമല്ല ബിദ്ധിമുട്ടിയത് എന്നും താൻ ഹിന്ദി പഠിക്കുമ്പോൾ ഉണ്ടായ അനുഭവം ഓർമ്മിച്ചു പങ്കു വെക്കുന്നു.
22814125_708154829380043_640067005186610125_n

സ്പാനിഷ് , ജർമൻ , ഫ്രഞ്ച് , ഇംഗ്ലീഷ് , യെറുബ എന്നീ ഭാഷകൾ ഹിന്ദിയെ കൂടാതെ സാമുവലിനു അറിയാം

Share.

Leave A Reply

Powered by Lee Info Solutions