‘സന്തോഷിക്കാന്‍ ഭയമാകുന്നു’ എന്ന് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ച്‌ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

0

ഹൈദരാബാദ്: ‘കുറച്ചേറെ ദിവസങ്ങളായി താന്‍ സന്തോഷവതിയാണ്. എന്തുകൊണ്ടാണ് എന്ന് അറിയില്ല… എന്നാല്‍ എന്റെ ജീവിതത്തില്‍ സന്തോഷവതിയായിരിക്കുന്നത് ആര്‍ക്കുമിഷ്ടമല്ല. എന്റെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളും പാഴാകുന്നു’. ആത്മഹത്യ ചെയ്യുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് ഹൈദരാബാദിലെ ബിടെക് അവസാന വിദ്യാര്‍ത്ഥിയായ സി. മൗണിക് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ച വാക്കുകളാണിത്.

ഹൈദരാബാദിലെ സുരാരം കോളനിയിലെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് 21കാരിയായ മൗണികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. വീട്ടില്‍ ആരുമില്ലാത്തപ്പോഴായിരുന്നു ആത്മഹത്യ.ഹൈദരാബാദില്‍ തന്നെ മറ്റൊരിടത്ത് പഠന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. 17കാരിയായ സംയുക്തയാണ് ആത്മഹത്യ ചെയ്തത്. ക്ലാസ് റൂമില്‍ വച്ചായിരുന്നു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യചെയ്തത്.

Share.

Leave A Reply

Powered by Lee Info Solutions