എസ്.ബി.ഐ യുടെ വിജയ്‌ മല്ല്യ സഹായ ഫണ്ടും, മറ്റു തട്ടിപ്പുകളും

0

അബ്ദുല്‍ ഫര്‍ഹത് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ്

എഴുതണോ വേണ്ടയോ എന്ന കൺഫ്യൂഷനോടുകൂടെ ഒരു കുറിപ്പ് ആദ്യമായാണ് ഫെയ്സ് ബുക്കിൽ ഇടുന്നത്. (തൊഴിൽപരമായി ബാങ്കിങ്ങ് മേഖലയിൽ നിൽക്കുന്നതാണ് ഈ കൺഫ്യൂഷന് ഒരു കാരണം. രണ്ടാമത്തെ കാരണം ഫ്രണ്ട് ലിസ്റ്റിൽ ഭൂരിഭാഗം വരുന്ന മധ്യ വർഗ്ഗത്തിൽപ്പെട്ട സുഹൃത്തുക്കൾ പലർക്കുമിത് അപ്രസക്തമായ എഴുത്തായി തോന്നുമെന്നതാണ്). നാളിതുവരെ പ്രതികരണ മനോഭാവം അടിയറവ് വെച്ചിട്ടില്ലാത്തതിനാൽ നിശബ്ദത വയ്യ.

നാഷണൽ ഇൻഷൂറൻസിൽ ജീവനക്കാരനായിരുന്ന സമയത്ത് ഒരു 2 വർഷക്കാലം എസ്.ബി.ടി മുഖേന ആയിരുന്നു ശമ്പളം. ജോലി ലഭിക്കുന്നതിനും വർഷങ്ങൾക്കു മുൻപ് സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ ബാങ്ക് അക്കൗണ്ട് നിർബന്ധമായതിനാലാണ് എസ്.ബി.ടി പ്രാവച്ചമ്പലം ശാഖ യിൽ 2009 ൽ അക്കൗണ്ട് തുറക്കുന്നത്. പ്ലസ് ടുവിന് സാമാന്യം നല്ല മാർക്കുണ്ടായതിന് റ പേരിൽ 20000 രൂപ സ്കോളർഷിപ്പ് ഇനത്തിൽ കോളേജ് പഠനകാലത്ത് അക്കൗണ്ട് വഴി ലഭിക്കുകയും ചെയ്തിരുന്നു. 2013 അവസാനം മുതൻ ശമ്പളം വന്നിരുന്നത് ഇതേ അക്കൗണ്ടിലാണ്. പിന്നീട് എന്തു കാര്യത്തിനു പോയാലും പോയിട്ട് 2 ആഴ്ച്ച കഴിഞ്ഞു വരാൻ പറയുന്ന ആറ്റിറ്റ്യൂഡ് ഉള്ള ചിലർ അവിടെയുള്ളതു കാരണം 20l6 ൽ ശമ്പളം ഇന്ത്യൻ ബാങ്ക് അക്കൗണ്ട് വഴിയാക്കി. എസ്.ബി.ടി അക്കൗണ്ട് പതിയെ ഉപയോഗിക്കാതെയുമായി.

ജനറൽ ഇൻഷുറർ സ് എംപ്ലോയീസ് കോ ഓപറേറ്റീവ് സൊസൈറ്റിയിൽ അംഗത്വമെടുത്തപ്പോൾ ഈ എസ്.ബി.ടി അക്കൗണ്ട് ഡീറ്റയിൽസാണ് കൊടുത്തിരുന്നത്. സൊസൈറ്റിയിൽ നിന്ന് വർഷത്തിലൊരിക്കൽ ഡിവിഡന്റായി ഈ SBT അക്കൗണ്ടിലേക്ക് 2014 മുതൽ വന്നിരുന്നു. 2017 ഒക്ടോബറിൽ വന്ന തുക ( 500 ന് അടുത്താണെന്നോർമ്മ) മുഴുവനായും മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ പിടിച്ചിരുന്നു. സ്വാഭാവികമായ കാര്യം. ( 250 കോടിയിൽ എനിക്ക് വെറും 500 അല്ലേ പോയുള്ളൂ എന്നോർത്ത് ആശ്വസിച്ചു)

അതിനു ശേഷം തൊഴിൽ ദാതാവ് മാറിയപ്പോൾ സൊസൈറ്റിയിലുള്ള അക്കൗണ്ട് ക്ലോസ് ചെയ്തു ഷെയർ തുക ഇപ്പോൾ ഉപയോഗത്തിലുള്ള സിൻഡിക്കേറ്റ് ബാങ്ക് അക്കൗണ്ടിലേക്ക് തരണമെന്നും കാണിച്ച് ഒരു ലെറ്റർ അയച്ചിരുന്നു.എന്നാൽ അപേക്ഷയിൽ കൃത്യമായ പുതിയ അക്കൗണ്ട് വിവരങ്ങൾ കാണിച്ചിരുന്നിട്ടും പഴയ SBT (ഇപ്പോൾ SBI) അക്കൗണ്ടിലേക്ക് അവർ NEF T ചെയ്തു ( 2200 രൂപ) NEF T റെ മെയിൽ വന്നപ്പോൾ തന്നെ സൊസൈറ്റിയിൽ ഫോണിൽ വിളിച്ചു കുറച്ചു പരുക്കൻ ഭാഷയിൽ തന്നെ ചെയ്തതു ഉത്തരവാദിത്തമില്ലായ്മയായിപ്പോയി എന്നു പറഞ്ഞിരുന്നു. അവരതിന് ക്ഷമാപണവും നടത്തി.

കഥ ഇവിടെ തുടങ്ങുന്നു. SBI യുടെ പാസ്ബുക്ക് ഒഴികെ ATM NET Banking ഒക്കെ ഉപേക്ഷിച്ചിട്ട് കാലം കുറച്ചായി. ഈ കാശ് എങ്ങനെ പിൻവലിക്കുമെന്ന് SBI യിൽ ഓഫീസറായ സുഹൃത്തിനെ വിളിച്ചു ചോദിച്ചപ്പോൾ അക്കൗണ്ട് പരിശോധിച്ചിട്ട് അദ്ദേഹം പറഞ്ഞു, മിനിമം ബാലൻസ് പിഴ ഒക്കെ കഴിഞ്ഞ് 2138 രൂപ അക്കൗണ്ടിലുണ്ട്, അതു നീ ബ്രാഞ്ചിൽ പോയി അക്കൗണ്ട് ക്ലോസ് ചെയ്താൽ ബാങ്ക് റീഫണ്ട് ചെയ്യുമെന്ന്. അങ്ങനെ പഴയ പാസ് ബുക്ക് ഒക്കെ തപ്പിയെടുത്തു ബാങ്കിലെത്തി. T മാറി I വന്നപ്പോൾ ഭംഗി അൽപം കൂടിയിട്ടുണ്ട്.( ശീതീകരിച്ച അറവുശാലയാണെന്ന് പിന്നീട് ബോധ്യപ്പെട്ടു )

കൗണ്ടറിൽ നിന്നും ഫോം വാങ്ങി പൂരിപ്പിച്ചു നൽകിയപ്പോൾ കംപ്യൂട്ടറിൽ ചെക്ക് ചെയ്തിട്ടു കൗണ്ടറിലുണ്ടായിരുന്ന സ്റ്റാഫ് മാനേജരുടെ കാബിനിൽ പോയി എന്തോ സംസാരിച്ചു വന്ന ശേഷം എന്നോട് മാനേജറെ കാണാൻ പറഞ്ഞു. മാനേജർ വളരെ മാന്യമായി, അൽപം അനുകമ്പയോടെ എന്നോടു പറഞ്ഞു, നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിൽ പ്രശ്നമില്ല, പക്ഷേ, മിനിമം ബാലൻസ് ഇല്ലാത്തതിന്റെ ഫൈനുണ്ട്, അതു കഴിഞ്ഞുള്ള തുകയേ കിട്ടൂ. മിനിമം ബാലൻസ് ഫൈൻ കഴിഞ്ഞുള്ള തുകയല്ലേ ഇത് എന്നു ഞാൻ തിരിച്ചും ചോദിച്ചു. ശരിക്കും ഞെട്ടിക്കുന്ന മറുപടിയാണ് ലഭിച്ചത്. ” താങ്കളുടെ അക്കൗണ്ടിൽ 2010 ൽ കുറച്ചു കാലം മിനിമം ബാലൻസ് ഇല്ലായിരുന്നു, അതിന്റെ ഫൈനാണ് ഇത്”.

അപ്പോൾ സ്വാഭാവികമായും തോന്നിയ സംശയം ഞാൻ ചോദിച്ചു. അതിനു ശേഷം 2016 വരെ ശമ്പളം ഈ അക്കൗണ്ടിൽ വന്നപ്പോൾ പിടിക്കാത്ത ഫൈൻ 8 വർഷത്തിനു ശേഷം എങ്ങനെ വന്നുവെന്ന്!!! അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കിൽ ഫൈനടച്ചേ പറ്റൂ, ഫൈൻ ഒഴിവാക്കാൻ മാർഗ്ഗമില്ല, അതു കഴിഞ്ഞുള്ള തുക തരാമെന്നു പറഞ്ഞു മാനേജർ കൈ മലർത്തി. എന്തു പണ്ടാരമെങ്കിലുമാവട്ടെ, എത്ര രൂപ ഫൈൻ ഇനത്തിൻ പോകുമെന്നു ചോദിച്ചപ്പോൾ ആകെയുള്ള 2138 രൂപയിൽ 2070 രൂപ ഫൈൻ, ബാക്കി 68 രൂപ കിട്ടുമത്രെ! ഒന്നര മണിക്കൂർ സമയത്തിന്നും ഡീസലു കാശിനും ഈ 68 രൂപ എന്തായാലും മുതലാവാത്തതു കൊണ്ട് ഞാൻ പറഞ്ഞു അക്കൗണ്ടവിടെ കിടക്കട്ടെ, ഞാൻ വിത് ഡ്രാവൽ സ്ലിപ് തരാം, എനിക്കു കാശു പിൻവലിക്കണമെന്നു . അങ്ങനെ 2100 രൂപ സ്ലിപ് കൊടുത്തു പിൻവലിച്ചു. ബാക്കി 38 രൂപ വിജയ് മല്യ സഹായ ഫണ്ടിലോട്ട് എന്റെ വക ടിപ് എന്നു മനസിൽ വിചാരിച്ചു SBI ക്കു ഗുഡ് ബൈ പറഞ്ഞു.

( വല്ല പാവപ്പെട്ട സാധുക്കളുമായിരുന്നേൽ അവർ പറഞ്ഞ 68 രൂപയും വാങ്ങി വീട്ടിൽ പോയേനെ. ഭാരതത്തിന്റെ സ്വന്തം ബാങ്കർ. ത്ഫൂ …..)

Share.

Leave A Reply

Powered by Lee Info Solutions