ഇന്ത്യയുടെ സൈനിക നടപടി: ഓഹരിവിപണി കൂപ്പുകുത്തി, രൂപയുടെ മൂല്യം ഇടിഞ്ഞു

0

മുംബൈ: നിയന്ത്രണരേഖ കടന്ന് പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈനിക നടപടിയുണ്ടായെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഓഹരി വിപണി കുത്തനെ ഇടിഞ്ഞു. തീവ്രവാദികളുടെ കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന ഇന്ത്യന്‍ സൈന്യത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സെന്‍സെക്‌സ് 572 പോയിന്റ് ഇടിഞ്ഞ് 27,719ലെത്തി. നിഫ്റ്റി 8,588ലേക്ക് കൂപ്പുകുത്തി.

ഉച്ചയ്ക്ക് ഒരു മണിയ്ക്ക് സെന്‍സെക്‌സ് 417 പോയിന്റ് ഇടിഞ്ഞ് 27,875 ലും നിഫ്റ്റി 135 പോയിന്റ് ഇടിഞ്ഞ് 8,609ലുമായിരുന്നു. നിഫ്റ്റിയിലെ 51ല്‍ 41 ഓഹരികളും ഇടിഞ്ഞു. ഇന്ത്യന്‍ രൂപയുടെ മൂല്യവും ഇടിഞ്ഞിട്ടുണ്ട്. 36 പൈസ കുറഞ്ഞ് ഒരു യുഎസ് ഡോളറിന് 66.82 രൂപയായി.

Share.

Leave A Reply

Powered by Lee Info Solutions