ശബരിമലയില്‍ യുവതി മല കയറി

0

ശബരിമല: ആന്ധ്രാപ്രദേശിലെ ഖമ്മം സ്വദേശിയായ 31കാരി പാര്‍വതിയാണ് ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം ശബരിമലയില്‍ എത്തിയത്. എന്നാല്‍ നടപന്തല്‍ വരെ എത്തിയ ഇവരെ പോലീസ് പിടികൂടി മടക്കി അയച്ചു.

രാവിലെ പതിനൊന്നുമണിയോടെ സന്നിധാനത്തെ വലിയ നടപ്പന്തലിലെത്തിയ പാര്‍വതിയെ സംശയം തോന്നിയ പോലീസുകാരാണ് തടഞ്ഞത്. തുടര്‍ന്ന് ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കുകയും 31 വയസാണ് ഇവരുടെ പ്രായമെന്ന് കണ്ടെത്തുകയായിരുന്നു. നിലവില്‍ 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദീയമല്ല.

പമ്പയില്‍ വനിതാ പോലീസുകാരുടെയും ദേവസ്വം ഗാര്‍ഡുകളുടെയും പരിശോധനയ്ക്ക് ശേഷമാണ് സാധാരണയായി സ്ത്രീകളെ മല ചവിട്ടാന്‍ അനുവദിക്കാറ്. തിരിച്ചറിയല്‍ കാര്‍ഡ് ഇവിടെ പരിശോധിക്കാറുമുണ്ട്. ഇതിനെ മറികടന്ന് എങ്ങനെയാണ് പാര്‍വതി നടപ്പന്തല്‍ വരെ എത്തിയതെന്ന കാര്യമാണ് പോലീസിനെയും ദേവസ്വം അധികൃതരെയും കുഴക്കുന്നത്.

Share.

Leave A Reply

Powered by Lee Info Solutions