ഷാരുഖുമായി പ്രകൃതി വിരുദ്ധബന്ധം; പൊട്ടിത്തെറിഞ്ഞ് കരണ്‍ ജോഹര്‍!!

0

മുംബൈ: ബോളിവുഡ് പാപ്പരാസികള്‍ പടച്ചുവിട്ട ഗോസിപ്പുകളിലൊന്നാണ് ഷാരുഖ്-കരണ്‍ ജോഹര്‍ ലൈംഗീകബന്ധം. ഇരുവരും തമ്മില്‍ പ്രകൃതിവിരുദ്ധ ലൈംഗീകബന്ധം പുലര്‍ത്താറുണ്ടെന്ന് സമീപകാലത്ത് ചില ഹിന്ദി മാസികകള്‍ റിപ്പോര്‍ട്ട് ചെയ്തത് വിവാദമായിരുന്നു.

അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഈ വിവാദത്തെ കുറിച്ച് കരണ്‍ മനസ്സ് തുറന്നു. ” ഏവര്‍ക്കും അറിയേണ്ടത് ഞാനും ഷാരുഖും തമ്മിലുളള ബന്ധമാണ്. ലൈംഗീകമായി എന്ത് താല്‍പര്യമാണ് ഷാരുഖുമായുളളതെന്ന് പലരും മുഖത്ത് നോക്കി ചോദിച്ചിട്ടുണ്ട്. ഇതിലൊന്നും ഒളിച്ചുവെയ്‌ക്കേണ്ട കാര്യമില്ല. ഇത് സംബന്ധിച്ച് പരസ്യപ്രസ്താവന നടത്തിയാല്‍ ജയിലില്‍ പോകുവാന്‍ സാധ്യതയുളള രാജ്യത്താണ് ജീവിക്കുന്നതെന്ന് ബോധ്യമുണ്ട്. സഹോദര സ്ഥാനമാണ് ഷാരുഖ് ഖാനുളളത്. ഒരുമിച്ച് ഒരുകട്ടിലില്‍ കിടന്നിട്ടുണ്ട്. പക്ഷെ അതിനെ സംസ്‌കാര ശൂന്യമായി വളച്ചൊടിക്കുന്നത് കേട്ട് നില്‍ക്കുവാന്‍ സാധിക്കില്ല. ഒരു ചാനല്‍ അഭിമുഖത്തില്‍ അവതാരകന്റെ ചോദ്യവും ഇത് തന്നെ. നിങ്ങള്‍ സഹോദരനൊപ്പം കിടന്നുറങ്ങുമ്പോള്‍ എന്ത് സംഭവിക്കും. ഞാന്‍ തിരിച്ചു ചോദിച്ചു. അവതാരകന്‍ ദേഷ്യത്തോടെയാണ് പ്രതികരിച്ചത്. അതേ ദേഷ്യം എനിക്കും വരുമെന്ന് നിങ്ങള്‍ ഓര്‍ക്കണമെന്ന് ഞാന്‍ പറഞ്ഞു. ഇത്തരം റൂമറുകള്‍ പലപ്പോഴും നിയന്ത്രണം നഷ്ടപ്പെടുത്താറുണ്ട്”-കരണ്‍ ജോഹര്‍ പറഞ്ഞു.

Share.

Leave A Reply

Powered by Lee Info Solutions