യുവകവി അയ്യപ്പന്‍ മൂലെശ്ശേരിയുടെ കവിതാസമാഹാരത്തിനു വന്‍ വരവേല്‍പ്പ്

0

യുവകവികളില്‍ ശ്രദ്ധേയനായ അയ്യപ്പന്‍ മൂലശ്ശേരിയുടെ 31 കവിതകളുടെ സമാഹാരമായ       ‘ശൂന്യതയുണ്ട് സൂക്ഷിക്കുക’ യ്ക്ക് വായനക്കാരില്‍ നിന്നും നിറഞ്ഞ സ്വീകാര്യത ലഭിക്കുന്നു.
ലിറ്റ്മോസ്പിയര്‍ ബുക്സ് പുറത്തിറക്കിയ സമാഹാരം ആമസോണിന്‍റെ ബെസ്റ്റ് സെല്ലര്‍ ലിസ്റ്റിലും , കവിത പുസ്തകങ്ങളില്‍ ഒന്നാമതായും എത്തിയിട്ടുണ്ട്.

‘ഏതൊക്കെയോ കാലങ്ങളില്‍ ദീര്‍ഘമായ ഇടവേളകളില്‍ എഴുതിയ കുറച്ചു വരികളുണ്ട് അപ്പോഴത്തെ വൈകാരികപ്രതിഫലനങ്ങളുടെ നേര്‍പതിപ്പായി വന്നിട്ടുള്ളവ.അവയെ കവിതയെന്നോ സാഹിത്യമെന്നോ ലേബല്‍ ചെയ്യാന്‍ പോലും ധൈര്യപ്പെടുന്നുമില്ല’  എന്നാണു അയ്യപ്പന്‍ തന്‍റെ കവിതാ സമാഹരത്തിന്‍റെ പ്രകാശനത്തോട് അനുബന്ധിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുള്ളത്.

നിലവിലുള്ള കവിതകളെയും എഴുത്തുകാരെയും , എഴുത്തിടങ്ങളെയും കാര്യമായി വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന കവിക്ക് സാമ്പ്രദായികമായി പിന്തുടര്‍ന്ന് പോരുന്ന വഴക്കങ്ങളോടുള്ള വിയോജിപ്പ്‌ ഈ കവിതാ സമാഹാരത്തില്‍ പ്രകടമായി കാണാം.

കവിതയുടെ  പഠനവും ആമുഖവും ഉള്‍ചിത്രങ്ങളും കവറുമൊക്കെ ചെയ്തിരിക്കുന്നത് ഇതുപതുകാര്‍ തന്നെയാണ്.

ആമുഖം : മാളവിക
പഠനം : ജവഹര്‍ ശ്രീകുമാര്‍
ചിത്രങ്ങള്‍ : വിനയ ആന്‍ , കന്നി എം
കവര്‍ പടങ്ങള്‍ : അനൂപ്‌ കെ.ആര്‍ , ഗോപീകൃഷ്ണന്‍
കവര്‍ : രാഹുല്‍
പ്രസാധനം : മലയാളം വിഭാഗം – കെ.ഇ കോളേജ്
ലേഔട്ട്‌ : കെവിന്‍ സിജി
സാങ്കേതികസഹായം : രഞ്ജിത്ത് കണ്ണന്‍കാട്ടില്‍

ലിങ്കില്‍ ആമോസണ്‍ ബുക്സില്‍ കവിത ലഭ്യമാണ്.

ഇന്‍സ്റ്റാമോജോ ലിങ്ക് 

ആഴ്ചപതിപ്പ് മാഗസിനില്‍ വന്ന അയ്യപ്പന്‍റെ കവിത താഴെ  കൊടുക്കുന്നു

23843639_1166070826861443_224409455558754857_n

Share.

Leave A Reply

Powered by Lee Info Solutions