സിന്ധുവിന്‍റെ ഒളിംപിക് സമ്മാനത്തുകയിൽ ഞെട്ടി കരോളിന

0

ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവ് ഇന്ത്യയുടെ പിവി സിന്ധുവിന് ലഭിച്ച സമ്മാനത്തുക കേട്ട് സക്ഷാല്‍ സ്വര്‍ണ മെഡല്‍ ജേതാവ് കരോളിന മറിന്‍ ഞെട്ടി. പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗിന്റെ ഭാഗമായി ഇന്ത്യയിലെത്തിയതായിരുന്നു അവര്‍. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ ഇക്കാര്യം തുറന്ന് പറഞ്ഞു.

‘ഞാന്‍ അറിഞ്ഞു അവള്‍ കോടീശ്വരിയായെന്ന്, എന്തൊരു വലിയ തുകയാണ് അത്, എനിക്ക് കുറച്ച് തുക സ്പാനിഷ് സര്‍ക്കാരില്‍ നിന്നും ലഭിച്ചു, എല്ലാം കൂടി നോക്കിയാലും എനിക്ക് ലഭിച്ച സമ്മാനത്തുക സിന്ധുവിന് ലഭിച്ചതിന്റെ 10 ശതമാനം മാത്രമ വരൂ, എന്നാലും ഇത് നല്ലൊരു വാര്‍ത്തായാണ്, ബാഡ്മിന്റണ്‍ ഇവിടെ ജനപ്രിയമാണ്, എന്നാല്‍ സ്‌പെയിനില്‍ ചിലയിടങ്ങളില്‍ മാത്രമാണ് ബാഡ്മിന്റണ് ജനപ്രിയത, ബാഡ്മിന്റന്റെ വ്യവസായിക വളര്‍ച്ചയ്ക്ക് നല്ലൊരു മാതൃകയാണ് ഇത്’ കരോളിന പറയുന്നു.

ഒളിമ്പിക്‌സില്‍ വിജയിച്ച ശേഷം എല്ലാം കൂടി കൂട്ടി 70 ലക്ഷം രൂപയാണ് കരോളിനയ്ക്ക് ലഭിച്ചത്. എന്നാല്‍ സിന്ധുവിന് 13 കോടി രൂപയോളം സമ്മാനത്തുക ലഭിച്ചു. ഒളിമ്പിക്‌സില്‍ ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടിയ സാക്ഷി മാലിക്കിനും ആറു കോടി രൂപയോളം ലഭിച്ചു.

കരോളിനയുടെ പരിശീലകനായ ഫെര്‍ണാഡോ റിവസും സിന്ധുവിന്റെ സമ്മാനത്തുകയില്‍ അത്ഭുതം പ്രകടിപ്പിച്ചു. ഇന്ത്യയില്‍ ഒളിമ്പിക്‌സ് വിജയികള്‍ക്ക് ലഭിക്കുന്ന പിന്തുണ അത്ഭുതപ്പെടുത്തുന്നതായും ഇത് മറ്റ് രാജ്യങ്ങളേക്കാള്‍ ഇന്ത്യയെ വ്യത്യസ്തമാക്കുന്നുവെന്നും ഫെര്‍ണാണ്ടോ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നടന്ന ഒളിമ്പിക്‌സില്‍ സിന്ധുവിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് കരോളിന സ്വര്‍ണം നേടിയത്. ആദ്യ സെറ്റ് സിന്ധു സ്വന്തമാക്കിയതിന് ശേഷമായിരുന്നു കരോളിനയുടെ തിരുച്ചുവരവ്, സ്‌കോര്‍ : 19-21, 21-12, 21-15.

Share.

Leave A Reply

Powered by Lee Info Solutions