താരവിവാഹം ആഘോഷിക്കുന്നവര്‍ ഈ ഗായികയെ മറക്കരുത്; വിജയലക്ഷ്മിയും വിവാഹിതയാകുന്നു

0

കൊച്ചി: ദിലീപ്-കാവ്യ താരവിവാഹം ആഘോഷിക്കുന്നവര്‍ വൈക്കം വിജയലക്ഷ്മിയുടെ കല്ല്യാണക്കാര്യം മറക്കരുത്. മലയാളികളുടെ പ്രിയപ്പെട്ട ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാവുകയാണ്. അടുത്ത വര്‍ഷം മാര്‍ച്ച് 29നാണ് വിവാഹമെന്ന് വിജയലക്ഷ്മി അറിയിച്ചു.

പുതിയങ്ങാടി സ്വദേശി സന്തോഷ് ആണ് വരന്‍. സന്തോഷും ഗായകനാണെന്ന് വിജയലക്ഷ്മി പറഞ്ഞു. ചാനല്‍ പരിപാടിക്കിടെയാണ് വിവാഹക്കാര്യം വിജയലക്ഷ്മി വെളിപ്പെടുത്തിയത്. വേദിയിലുണ്ടായിരുന്ന നടന്‍ മമ്മൂട്ടി വിജയലക്ഷ്മിക്ക് ആശംസകള്‍ നേര്‍ന്നു.

Share.

Leave A Reply

Powered by Lee Info Solutions