അപൂര്‍വ്വ സഹോദരിമാര്‍ ലിംക ബുക്കിൽ ഇടംനേടി

0

ഭോപ്പാല്‍: പഠനതലത്തിലെ മികവിന്‍റെ പേരില്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംപിടിച്ചിരിക്കുകയാണ് മധ്യപ്രദേശില്‍ നിന്നുള്ള ഈ അപൂര്‍വ്വ സഹോദരിമാര്‍. റെവയില്‍ നിന്നുള്ള മൂന്ന് സഹോദരിമാരാണ് ഒരുമിച്ച്‌ പി.എച്ച്‌.ഡി പൂര്‍ത്തിയാക്കിയത്. പി.എച്ച്‌.ഡിയുടെ ഭാഗമമായ റിസേര്‍ച് ജോലികള്‍ ഓഗസ്റ്റ് 27നാണ് ഇവര്‍ പൂര്‍ത്തികരിച്ചത്. ഇവരുടെ പരിശ്രമം ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.

ജനുവരിയില്‍ പ്രസിദ്ധീകരിക്കുന്ന ലിംക ബുക്കിന്‍റെ പുതിയ പതിപ്പില്‍ ഈ സഹോദരിമാരുടെ നേട്ടം ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചതായി ഇവരുടെ വീട്ടുകാര്‍ പറയുന്നു. പഞ്ചായത്ത് ഇന്‍സ്പെക്ടര്‍ വിജയ് ശങ്കര്‍ മിശ്രയുടെ മക്കളാണ് ഈ നേട്ടത്തിനുടമ.

മിശ്രയുടെ ഒരു മകള്‍ അര്‍ചന മിശ്ര രാജ്യത്തെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ (ഭാരത് കി പരന്പരാവോണ്‍ മേ ബന്ദി നാരി ക അധ്യായന്‍) എന്ന വിഷയത്തിലും അഹോദരി അജ്ഞന റെവ യിലെ കുടിവെള്ളത്തിന്‍റെ ഗുണമേന്മയും ജലജന്യ രോഗങ്ങളും എന്ന വിഷയത്തിലും മൂന്നാമത്തെ സഹോദരിയുടെ ഗവേഷണ വിഷയം സാത്ന ജില്ലയിലെ കുടിവെള്ള ലഭ്യതയും അവയിലെ മൂലകണങ്ങളെ കുറിച്ചുള്ള അവലോകനവുമായിരുന്നു.

പി.എച്ച്‌.ഡി പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവര്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അധികൃതരെ സമീപിച്ചത്.

Share.

Leave A Reply

Powered by Lee Info Solutions