സോഷ്യല്‍ മീഡിയയെ ട്രോളി ബജാജ് ഡോമിനാര്‍ പരസ്യം

0

ഡോമിനാര്‍ 400 വിപണനത്തിനായി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ബൈക്കുകളെ ട്രോളി ‘ആനയെ പോറ്റുന്നത് നിര്‍ത്തു’ എന്ന തലവാചകത്തോടെ അടുത്തിടെ ബജാജ് ഒരുക്കിയ പരസ്യചിത്രം ഏറെ വൈറലായിരുന്നു. ഇതിന് പിന്നാലെ ഡോമിനാറിന്റെ അടുത്ത പരസ്യം കമ്പനി പുറത്തുവിട്ടുകഴിഞ്ഞു. ഇത്തവണ ടോള്‍ ബുള്ളറ്റിനല്ല മറിച്ച്‌ സോഷ്യല്‍ മീഡയകള്‍ക്കാണ്. വേഗതയില്‍ തന്നെ തോല്‍പ്പിക്കാന്‍ സോഷ്യല്‍ മീഡിയകള്‍ക്ക് സാധിക്കില്ലെന്ന് കാണിച്ചാണ് പരസ്യം. സോഷ്യല്‍ മീഡിയ വേഗതയും ഡോമിനാര്‍ 400 വേഗതയും പരസ്പരം താരതമ്യപ്പെടുത്തിയാണ് മൂന്ന് എപ്പിസോഡുള്ള പുതിയ പരസ്യം ഒരുക്കിയത്.

ദീപാവലി വിപണി പിടിക്കാന്‍ ബജാജ് ഡോമിനാര്‍ V/S സോഷ്യല്‍ മീഡിയ എന്ന പേരിലാണ് പരസ്യം. ഫോണില്‍ 140 കാരക്ടര്‍ ട്വീറ്റ് ചെയ്യുന്നതിലും വേഗത്തില്‍ ഡോമിനാര്‍ 140 കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതാണ് ആദ്യ പരസ്യത്തിലെ തിരക്കഥ. ഈ കടമ്പ നിഷ്പ്രയാസം ഡോമിനാര്‍ പിന്നിടുകയും ചെയ്യും. രണ്ടാമത്തെ പരസ്യത്തില്‍ ചെറിയ വളവുകള്‍ പോലും ഡോമിനാര്‍ വളരെ എളുപ്പം പിന്നിടാന്‍ സാധിക്കുമെന്ന് തെളിയിക്കും. മൂന്നാമത്തെ പരസ്യത്തില്‍ ഡോമിനാറിന്റെ ബ്രേക്കിങ് പവര്‍ എടുത്തുകാണിക്കുന്നു.
ഇങ്ങനെ എല്ലാ പരസ്യങ്ങളിലും എതിരാളികളെക്കാള്‍ മികവ് തങ്ങള്‍ക്കുണ്ടെന്ന് സ്വയം തെളിയിക്കുകയാണ് ബജാജ്.

ഈ മൂന്നു പരസ്യങ്ങള്‍ ഇതിനോടകം തൊണ്ണൂറു ലക്ഷത്തിലേറെ ആളുകള്‍ കണ്ടുകഴിഞ്ഞു. എന്നാല്‍ സോഷ്യല്‍ മീഡിയ വേഗതയെ തോല്‍പ്പിച്ച പരസ്യത്തിനെതിരെ ട്രോള്‍ ഗ്രൂപ്പുകളില്‍ ഡോമിനാറിനെതിരെയും വമ്ബന്‍ ട്രോളുകളും വരുന്നുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും നിലവില്‍ ബജാജ് നിരയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയോടെ മുന്നേറുകയാണ് ഡോമിനാര്‍.

Share.

Leave A Reply

Powered by Lee Info Solutions