സോളാര്‍ കേസ് : ഉമ്മന്‍ ചാണ്ടിയെ സരിത എസ് നായര്‍ വിസ്തരിക്കും

0

കൊച്ചി : സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സരിത എസ് നായര്‍ വിസ്തരിക്കും. ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കാന്‍ അനുവദിക്കണമെന്ന് സരിത നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് സോളാര്‍ കമ്മീഷന്റെ നടപടി. ഇന്ന് ഉച്ചകഴിഞ്ഞ് വിസ്താരം നടന്നേക്കും.

ഉമ്മന്‍ചാണ്ടി ഹാജരാകുന്ന ദിവസം നോക്കി സരിത എത്തി ആവശ്യം ഉന്നയിക്കുകയായിരുന്നു. തെളിവുകളില്‍ 70 ശതമാനവും ഉമ്മന്‍ചാണ്ടിയ്ക്ക് എതിരെന്നും, ആരോപണങ്ങള്‍ ഉമ്മന്‍ചാണ്ടി നിഷേധിക്കുക സ്വാഭാവികമെന്നും സരിത കമ്മീഷനെ ബോധിപ്പിച്ചു. ആരോപണത്തിന്മേല്‍ തീരുമാനമെടുക്കേണ്ടത് മൂന്നാമതൊരു അതോറിട്ടിയാണെന്നും സരിത ചൂണ്ടിക്കാട്ടി.

ഇന്ന് കമ്മീഷന് മുന്നില്‍ ഹാജരായ ഉമ്മന്‍ ചാണ്ടി എപി അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ നല്‍കിയ ലൈംഗികാരോപണ പരാതിയെക്കുറിച്ച് അറിയാമെന്ന് മൊഴി നല്‍കി. എന്നാല്‍ പരാതിയില്‍ എന്തുനടപടി സ്വീകരിച്ചു എന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിൽ വന്നശേഷം സരിത നല്‍കിയ പുതിയ പരാതിയെക്കുറിച്ചും അറിയാം. എ്ന്നാല്‍ അതിന്മേല്‍ എന്തു നടപടി സ്വീകരിച്ചു എന്ന് അറിയില്ലെന്നും ഉമ്മന്‍ചാണ്ടി മൊഴി നല്‍കി.

സോളാര്‍ കേസില്‍ നേരത്തെ രണ്ടുതവണ ഉമ്മന്‍ചാണ്ടിയെ കമ്മീഷന്‍ വിസ്തരിച്ചിരുന്നു. ഡിസംബര്‍ 23 ന് നടന്ന ഒടുവിലത്തെ വിസ്താരത്തില്‍, ആരോപണങ്ങളെല്ലാം ഉമ്മന്‍ചാണ്ടി നിഷേധിക്കുകയായിരുന്നു.

Share.

Leave A Reply

Powered by Lee Info Solutions