സാകിര്‍ നായികിനെ സ്ഥിരം കുറ്റവാളിയായി പ്രഖ്യാപിച്ചു

0
 പ്രമുഖ ഇസ്ലാമിക പ്രബോധകനും പ്രാസംഗികനുമായ സാകിര്‍ നായിക്കിനെ സ്ഥിരം കുറ്റവാളിയായി പ്രഖ്യാപിച്ചു. പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തി,  കള്ളപ്പണം വെളുപ്പിച്ചു, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പണം ചെലവഴിച്ചു തുടങ്ങിയവയാണ് സാകിര്‍ നായിക്കിനെതിരെയുള്ള കുറ്റങ്ങള്‍. ഇന്നലെ  മുംബൈ സ്പെഷ്യല്‍ കോടതിയാണ്  സാകിര്‍ നായിക്കിനെ സ്ഥിരം കുറ്റവാളിയായി പ്രഖ്യാപിച്ചത്.

കോടതിയുടെ ഉത്തരവിനെതുടര്‍ന്ന് സാകിര്‍ നായിക്കിന്‍റെ വസ്തുവകകള്‍ കണ്ടുകെട്ടാന്‍ ദേശീയ അന്വേഷണ ഏജന്‍സി  നീക്കം തുടങ്ങി.  കഴിഞ്ഞ നവംബര്‍ 18 ന്  സാകിര്‍ നായികിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.   അദ്ദേഹത്തിന്റെ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍  നിയമവിരുദ്ധമായ സംഘടനയാണെന്ന് കേന്ദ്ര സര്‍ക്കാരും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ സാകിര്‍ നായികിന്റെ ഓഫീസുകളും സ്കൂളും സ്വകാര്യ ടി.വി ചാനലും എന്‍.ഐ.എ അടച്ചുപൂട്ടി സീല്‍ ചെയ്തു. 2016ല്‍ രാജ്യം വിട്ട സാകിര്‍ നായിക് ഇപ്പോഴും വിദേശത്ത് തുടരുകയാണ്.

Share.

Leave A Reply

Powered by Lee Info Solutions