ശ്രീജിത്ത് ഹാഷ്ടാഗ് സുഹൃത്തുക്കളോട്; ഇത് വരെ നടന്ന നടപടികളും നിങ്ങൾ അറിയേണ്ടതുണ്ട്

0

ശ്രീജിത്ത് ഹാഷ്ടാഗ് സുഹൃത്തുക്കളോട്..761 ദിവസങ്ങള്‍ക്കുശേഷം മാത്രം ഏഷ്യാനെറ്റ് കണ്ട ശ്രീജിത്തിനെ പിണറായി സര്‍ക്കാര്‍ ഇതിനുമുമ്പേ കണ്ടതാണ്…
കൃത്യമായി പറഞ്ഞാല്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റ് മൂന്നാം ദിവസം.!

26229942_1141207232681311_5334672661321027456_n

ശ്രീജിത്തിന്‍റെ സമരവുമായി ബന്ധപ്പെട്ട് ഈ സർക്കാർ അധികാരത്തിൽ വന്നയുടനെത്തന്നെ നടപടികൾ എടുത്തിരുന്നു… 2014ല്‍ ആണ് ശ്രീജിത്തിന്‍റെ സഹോദരന്‍ ശ്രീജീവ് പോലീസ് കസ്റ്റഡിയില്‍വെച്ച് മരണപ്പെടുന്നത്.
അന്നത്തെ സര്‍ക്കാരിന്‍റെ കാലത്ത് കാര്യമായ അന്വേഷണമൊന്നും നടന്നില്ലെങ്കിലും പിന്നീട് വന്ന സര്‍ക്കാര്‍ ശ്രീജിത്തിന്‍റെ പരാതിയെ തുടര്‍ന്ന് സമഗ്രമായ അന്വേഷണം നടത്തുകയും ചെയ്തു. മാത്രമല്ല ഈ കേസിൽ പോലീസ് കംപ്ലെയ്ന്‍റ് അതോറിറ്റിയുടെ വിധിയുടെ അടിസ്ഥാനത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തു.10 ലക്ഷം രൂപ മരിച്ച ശ്രീജീവിന്റെ കുടുംബത്തിന് നൽകി.

26230971_1141207396014628_5698634643362233181_n

അതു കഴിഞ്ഞ് CBl അന്വേഷണം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സഹോദരൻ സർക്കാരിന് നൽകിയ പരാതിയിന്മേൽ മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരം ആദ്യന്തര വകുപ്പ് കേന്ദ്ര ഗവൺമെന്റിനോട് CBI അന്വേഷണം ആവശ്യപ്പെട്ടരിക്കുകയാണ്. ഇപ്പോൾ ഈ സഹോരന്റെ ആവശ്യം ഒരു സർക്കാർ ജോലി നൽകണം എന്നതാണ്… ഈക്കാര്യവും സർക്കാർ പരിശോധിച്ചെങ്കിലും ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കാൻ നിയമപരമായി കഴിയുകയില്ല എന്നാണ് മനസ്സിലാക്കുന്നത്. ഇക്കാര്യങ്ങൾ ഒരു വിവരാവകാശ അപേക്ഷ നൽകിയാൽ ആർക്കും ലഭ്യമാകുന്നതാണ്.

26231243_1141207312681303_6673454331217596526_n 26805224_1141207962681238_8935623288585169659_n

ആഭ്യന്തര വകുപ്പ് SSA ഡിപ്പാര്‍ട്ട് മെന്‍റിൽ 700 പേജിൽ അധികമായ ഒരു ഫയൽ ഇപ്പോഴും ലൈവാണ്. അതു കൊണ്ട് ഈ സർക്കാർ ഒന്നും ചെയ്തില്ലെന്ന് നിരഹാരം കിടക്കുന്ന സഹോദരൻ പോലും പറയില്ല. ഉമ്മൻ ചാണ്ടി സർക്കാർ കാലയളവിൽ നടന്ന ഈ ക്രൂരതയ്ക്ക് (ശ്രീജീവിന്റെ കസ്റ്റഡി മരണം ) മേൽ പറഞ്ഞതെന്നും പരിഹാരമല്ല എന്നിരുന്നാലും ഈ സർക്കാർ വന്നശേഷം നിയമപരമായ ചെയ്യേണ്ട കാര്യങ്ങൾ എല്ലാം ചെയ്തിട്ടുണ്ട്. ഇനി വേണ്ടത് കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും CBI അന്വേഷണത്തിനുള്ള കേന്ദ്ര ഗവണ്‍മെന്‍റ് ഉത്തരവാണ്….

ali mon

Share.

Leave A Reply

Powered by Lee Info Solutions