സ്റ്റീഫൻ കുക്കിന് സെഞ്ചുറി; ദക്ഷിണാഫ്രിക്ക മികച്ച നിലയിൽ

0

പോർട്ട് എലിസബത്ത് ∙ ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ശക്തമായനിലയിൽ. ലങ്കയെ ഒന്നാം ഇന്നിങ്സിൽ 205 റൺസിനു പുറത്താക്കിയ അവർ മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ അഞ്ചിനു 351 എന്ന നിലയിലാണ്– ലീഡ് 432 റൺസ്.

മുൻനിര ബാറ്റ്സ്മാൻമാരെല്ലാം തിളങ്ങിയതാണ് ആതിഥേയർക്കു തുണയായത്. സ്റ്റീഫൻ കുക്ക് (117) സെഞ്ചുറി നേടി. ഡീൻ എൽഗർ (52), ഹാഷിം അംല (48), ജെ.പി.ഡുമിനി (25) എന്നിവർ പിന്തുണ നൽകി.

ഫാഫ് ഡുപ്ലെസി (41), ക്വിന്റോൺ ഡികോക്ക് (42) എന്നിവരാണു ക്രീസിൽ. നേരത്തെ അഞ്ചു വിക്കറ്റ് വീഴ്ത്തിയ വെർനോൺ ഫിലാൻഡറും മൂന്നു വിക്കറ്റെടുത്ത കൈൽ ആബട്ടുമാണു ലങ്കൻ ബാറ്റിങ് നിരയെ തകർത്തത്.

Share.

Leave A Reply

Powered by Lee Info Solutions