‘ജെ.എന്‍.യു വിലെ ബീഫ്’ വിവാദം വര്‍ഗീയത പടര്‍ത്താന്‍ ഉള്ള എ.ബി.വി.പി കള്ളക്കഥയെന്നു ആരോപണം

0

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേര്‍സിറ്റിയിലെ അഡ്മിന്‍ ബ്ലോക്കിനടുത്ത് ബിരിയാണി പാചകം ചെയ്തത് കൊണ്ടും കഴിച്ചത് കൊണ്ട് വിദ്യാര്‍ഥികള്‍ക്ക് പിഴ ഈടാക്കിയ സംഭവം കൂടുതല്‍ വിവാദങ്ങളിലേക്ക് നീങ്ങുന്നു.

ആറായിരം രൂപ പിഴ അടക്കാന്‍ വേണ്ടി നല്‍കിയ റിപ്പോര്‍ട്ടില്‍ ബിരിയാണി എന്ന് മാത്രമേ പരാമര്‍ശിക്കുന്നുള്ളൂ എങ്കിലും കുത്സിത താത്പര്യത്തോടെ ബീഫ് എന്നത് കൂടി കൂട്ടി ചേര്‍ത്ത് രാഷ്ട്രീയവത്കരിച്ചു മുതലെടുപ്പ് നടത്താന്‍ ആണ് എ.ബി.വി.പി ശ്രമിക്കുന്നത് എന്ന് ജെ.എന്‍.യു വിലെ വിദ്യാര്‍ഥികള്‍ അഭിപ്രായപെടുന്നു.

വിദ്യാര്‍ഥികളുടെ സ്വാതന്ത്ര്യത്തില്‍ കൈ കടത്തി കൊണ്ട് എന്ത് കഴിക്കണം , എന്ത് പാചകം ചെയ്യണം എന്ന രീതിയില്‍ ഉള്ള ഇടപെടലുകള്‍ സര്‍വകലാശാല അധികൃതര്‍ നടത്തുമ്പോള്‍ അതിനു വളം ഇടാന്‍ വേണ്ടിയാണ് ഇത്തരം എരിവും പുളിയും ചേര്‍ത്ത നുണ കഥകള്‍ എ.ബി.വി.പി പ്രചരിപ്പിക്കുന്നത് എന്നും വിദ്യാര്‍ത്ഥികള്‍ അഭിപ്രായപെടുന്നു.23380217_1570819829644001_982842050168819936_n

ബി.ജെ.പി പരാജയ ഭീഷണി നേരിടുന്ന ഗുജറാത്ത്‌ തിരഞ്ഞെടുപ്പില്‍ ഹിന്ദുത്വ വാദങ്ങള്‍ പൊലിപ്പിക്കാന്‍ വേണ്ടി മാധ്യമ പിന്തുണയോടെ നടത്തുന്ന ഇങ്ങനെയുള്ള കള്ള പ്രചാരണങ്ങള്‍ക്ക് എതിരെ എല്ലാവരും ഒത്തൊരുമിച്ചു നിക്കെണ്ടാതുണ്ട് എന്നുമാണ് ഭൂരിപക്ഷം ജെ.എന്‍, യു വിദ്യാര്‍ഥികളുടെയും തീരുമാനം എന്നും നിലവിലുള്ള വിദ്യാര്‍ഥി സംഘടന പ്രതിനിധികള്‍ അഭിപ്രായപെടുന്നു.

Share.

Leave A Reply

Powered by Lee Info Solutions