യുവാവ് ആത്മഹത്യാഭീഷണി മുഴക്കി; വഴിയില്‍ വെച്ച്‌ പിണങ്ങിപ്പോയ കാമുകി തിരിച്ചുവന്ന് വിളിച്ചപ്പോള്‍ ഇറങ്ങി

0

പാലാ: കൂടെ താമസിച്ചിരുന്ന കാമുകി പിണങ്ങിപ്പോയതിനെ തുടര്‍ന്ന് കൂറ്റന്‍ മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവ് കാമുകി തിരിച്ചു വന്ന് വിളിച്ചതിനെ തുടര്‍ന്ന് ഇറങ്ങി. കായം കുളത്ത് കാമുകിയുമായി കുറേനാളായി ഒരുമിച്ച താമസിച്ചുവരികയായിരുന്ന പൂഞ്ഞാറുകാരനായ ബിജു (32) ആയിരുന്നു ഇന്നലെ നാട്ടുകാരെ പരിഭ്രാന്തരാക്കിയത്.

പാലാ ബസ്സ്റ്റാന്‍റിന് സമീപത്തെ കെട്ടിടത്തിന് മുകളിലുള്ള ടവറിന്‍റെ മുകളിലായിരുന്നു യുവാവ് കയറിയത്. ഇന്നലെ പകല്‍ 11.30 യ്ക്കായിരുന്നു സംഭവം. യുവതി എത്തി ഇറങ്ങിവരാന്‍ അപേക്ഷിച്ചപ്പോള്‍ ബിജു താഴെയിറങ്ങി. ഇന്നലെ പൂഞ്ഞാറിലെ ബിജുവിന്‍റെ വീട്ടിലേക്ക് വരുന്നതിനിടയില്‍ ഇരുവരും പാലായില്‍ എത്തിയപ്പോള്‍ പിണങ്ങി. തുടര്‍ന്ന് യുവതി ഈരാറ്റുപേട്ടയിലെ സ്വന്തം വീട്ടിലേക്ക് പോകാന്‍ തയ്യാറായി. ഇതോടെയാണ് ബിജു ടവറിന് മുകളില്‍ കയറിയത്. യുവാവ് ടവറില്‍ കയറിയതറിഞ്ഞ് പോലീസും അഗ്നിശമന സേനയും നാട്ടുകാരുമെല്ലാം കൂടി.

ഇതിനിടയില്‍ ബിജു യുവതിയുടെ മൊബൈല്‍ നന്പര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞതനുസരിച്ച്‌ ഇരാറ്റുപേട്ട ബസ് കാത്ത് നില്‍ക്കുകയായിരുന്ന യുവതിയെ ആള്‍ക്കാര്‍ വിളിച്ചു പറയുകയും ഇവര്‍ എത്തി ബിജുവിനോട് താഴെ ഇറങ്ങാന്‍ ആവശ്യപ്പെടുകയും ആയിരുന്നു. രണ്ടു മതങ്ങളില്‍ പെട്ടിരുന്നവര്‍ ആയ ബിജുവും യുവതിയും ഏതാനും നാളായി ഒരുമിച്ച താമസിച്ചു വരികയായിരുന്നെന്നും ബിജു പറഞ്ഞിട്ടുണ്ട്. ബിജുവിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.

Share.

Leave A Reply

Powered by Lee Info Solutions