സണ്ണി ലിയോണിന് ലഭിച്ച സ്വീകാര്യത തനിക്ക് കിട്ടിയിട്ടില്ലെന്ന് ഷക്കീല

0

സണ്ണിലിയോണിന് കിട്ടിയ സ്വീകാര്യത തനിക്ക് ലഭിച്ചിട്ടില്ലെന്ന് ഷക്കീല തുറന്നുപറയുന്നു. മൃദുരതി ചിത്രങ്ങളിലെ നായികയായതിന്റെ പേരിൽ മുഖ്യധാരാ ചിത്രങ്ങൾ കാര്യമായി പരിഗണിച്ചില്ലെന്ന പരാതിയും ഷക്കീല തുറന്നുപറയുന്നുണ്ട്. സണ്ണിക്ക് കേരളത്തിൽ ലഭിച്ച അവസരം ദൈവാനുഗ്രഹമാണ്. വൈകിയാണെങ്കിൽ തനിക്കും ഇത്തരമൊരു സ്വീകാര്യത പ്രതീക്ഷിക്കുന്തനായി ഷക്കീല പറഞ്ഞു. മുൻനിര അഭിനേത്രിമാർ കമേഴ്‌സ്യൽ സിനിമയിൽ നടത്തുന്ന ഗ്ലാമർ പ്രകടനങ്ങളും രംഗങ്ങളും മാത്രമാണ് താനും സിനിമയിൽ ചെയ്തിരുന്നത്. 15 വർഷമായി സിനിമാ വ്യവസായത്തിന്റെ ഭാഗമായിരുന്നിട്ടും മുഖ്യധാരയിൽ നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിക്കാത്തതിൽ നിരാശയുണ്ടെന്നും ഷക്കീല. അവഗണനയിൽ ആരോടും പരാതിയില്ലെന്നും ഷക്കീല.
ബോളിവുഡ് താരവും മുൻ പോൺ സ്റ്റാറുമായ സണ്ണി ലിയോൺ കേരളത്തിൽ ആദ്യമായെത്തിയത് കഴിഞ്ഞയാഴ്ചയാണ്. വനിതാ ചലച്ചിത്ര അവാർഡ് വേദിയിൽ അതിഥിയായാണ് സണ്ണി ലിയോൺ എത്തിയത്.

അഭിനയപ്രാധാന്യമുളള കഥാപാത്രങ്ങൾ മലയാളത്തിൽ നിന്ന് ക്ഷണമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഷക്കീല പറയുന്നു. മോഹൻലാൽ നായകനായ ചോട്ടാ മുംബെ, പൃഥ്വിരാജ് നായകനായ തേജാഭായ് ആൻഡ് ഫാമിലി എന്നീ സിനിമകളിൽ ഷക്കീല അഭിനയിച്ചിരുന്നു. തമിഴിൽ ആര്യ നായകനായ വാസുവും ശരവണനും ഒന്നായി പടിച്ചവങ്കയാണ് ഷക്കീല ഒടുവിൽ അഭിനയിച്ച ചിത്രം.

Share.

Leave A Reply

Powered by Lee Info Solutions