സുപ്രീംകോടതിയിലെ പ്രതിസന്ധി; ഇന്ന് ചര്‍ച്ച

0

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ മുതിര്‍ന്ന നാല് ജഡ്ജിമാര്‍ പരസ്യമായി രംഗത്തെത്തിയതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ന് സമവായ ചര്‍ച്ച. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിയോഗിച്ച സമിതി ഇന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് ചര്‍ച്ച നടത്താന്‍ ബാര്‍ കൗണ്‍സില്‍ ഏഴംഗ സമിതിയെ നിയോഗിച്ചത്. ഇതേ സമിതി വാര്‍ത്താ സമ്മേളനം നടത്തിയ ജഡ്ജിമാരുമായും ചര്‍ച്ച നടത്തും. ഇന്നോ നാളെയോ ഫുള്‍കോര്‍ട്ട് വിളിച്ച് പരിഹാരം തേടണമെന്നാണ് ബാര്‍ അസോസിയേഷന്റെ ആവശ്യം.

Share.

Leave A Reply

Powered by Lee Info Solutions